ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---76---

യാതൊരു ബന്ധുത്വവുമുണ്ടായിരിക്കണമെന്നില്ല. കടംവാങ്ങി ദ്രവ്യം അപഹരിക്കുന്നവൻ ബന്ധുവായ ഉടമസ്ഥനെ തെറ്റിദ്ധരിപ്പിച്ച് അവന്റെ സമ്മതത്തോടുകൂടി കാര്യം നേടുന്നതുകൊണ്ട് അവന്റെ പ്രവൃത്തി ദ്രോഹവും വളരെ ഹീനമായിട്ടുള്ളതുമാകുന്നു.
എസ്സ്. വി. ആർ

സൂര്യൻ.

"അസൗ ആദിത്യോ ബ്രഹ്മ"

"ഈ ആദിത്യൻ ബ്രഹ്മമാകുന്നു" എന്നാണ് മേലെഴുതിയിരിക്കുന്ന തലവാചകത്തിന്റെ അർത്ഥം. "ഈ ആദിത്യൻ" എന്ന പറഞ്ഞതുകൊണ്ട പ്രത്യക്ഷമായി നാംകാണുന്ന സൂര്യമണ്ഡലമെന്നർത്ഥമെടുക്കരുത്. "ഈ ആദിത്യൻ" എന്നതിന്ന് ഈ ആദിത്യനിൻ അധിവസിക്കുന്ന വിരാഡ്പുരുഷൻ -- ജഗദാത്മാ, ജഗദീശ്വരൻ എന്നർത്ഥം ധരിക്കേണ്ടതാകുന്നു. "ജഗദാത്മാവായി ഈ ആദിത്യനിൽ അധിവസിക്കുന്ന പരമപുരുഷൻ തന്നെയാണ് ബ്രഹ്മം"എന്നാണ് മേലെഴുതിയിരിക്കുന്ന മന്ത്രത്തിന്റെ സാരം. നമ്മുടെ ദൃഷ്ടിയിക്ക് ഗോചരമായിരിക്കുന്ന ആദിത്യൻ അദ്ദേഹത്തിന്റെ പ്രതിനിധി എന്നപോലെയാണ് കല്പിക്കപ്പെട്ടിരിക്കന്നത. അതുകൊണ്ടാണ് "ഈ ആദിത്യൻ ബ്രഹ്മം" എന്ന് പറഞ്ഞിരിക്കുന്നത്. "സയശ്ചയം പുരുഷെ,യശ്ചാസാവാദിത്യേസഏകഃ-- മനുഷ്യന്റെ ഹൃദയത്തിൽ വാസംചെയ്യുന്നവനും ആധിത്യനിൽ അധിവസിക്കുന്നവനും ഒരാൾതന്നെയാകുന്നു" (തൈത്തിരീയോപനിഷത്ത്) എന്ന ശ്രുതിവാക്യവും മേല്പറഞ്ഞ അർത്ഥത്തെത്തന്നെ സൂചിപ്പിക്കുന്നു. "പുരുഷശ്ചാധിദൈവതം" (ഭ.ഗീ. അ.൮. ശ്ലോ ൪) എന്ന് ഭഗവദ്വാക്യവുമുണ്ട്. ഇവിടെ പുരുഷൻ എന്ന പദത്തെ ആദിത്യാന്തർഗ്ഗതനായിരിക്കുന്ന ഹിരണ്യഗർഭൻ, സർവ്വപാരാണികളുടെ ഇന്ദ്രിയങ്ങൾ
________________________________________________

  • യാതൊന്നിനാൽ സർവ്വവും പൂർണ്ണമായിരിക്കുന്നുവോ അത് പുരുഷൻ, അല്ലെങ്കിൽ,ദേഹത്തിൽ സ്ഥിതിചെയ്യുന്നവൻ പുരുഷൻ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/7&oldid=167463" എന്ന താളിൽനിന്ന് ശേഖരിച്ചത്