ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---152---

സന്മതിയാമർജ്ജുനന്റെ സഖിയോ സൂതനോപര
ചിന്മയൻ ഗുരുഭൂതനോ ഞാനറിഞ്ഞില്ല
സുരാസുരനരന്മാരേജയിച്ച സവ്യസാചിയെ
ജരാനരാജിതനായ നദീതനയൻ
ശരപരവശനാക്കിചോരിലപ്പോഴപ്പോളൊരു
ചരാചരപ്രപഞ്ചാനാം പതികോപിച്ചു
കമ്മട്ടമല്ലീവൃദ്ധന്റെകളിയെന്നിട്ടുകയറും
ചമ്മട്ടിയുംവച്ചിട്ടനായുധത്വം സത്യം
കൈവിട്ടും കളഞ്ഞു ചക്രമെടുപ്പൂതും ചെയ്തുരാജ
കൺവെട്ടത്തിറങ്ങി ദേവവ്രതന്റെ നേരേ"

ഭാരതയുദ്ധകഥ അവസാനിപ്പിക്കുമ്പോൾ

"കളിയല്ലേ കർണ്ണന്റെയും ദുര്യോധനന്റേയും വധം എളുതാമേ പാണ്ഡവർക്കി ബന്ധുവില്ലാഞ്ഞാൽ" എന്നു കവി ചോദിക്കുന്നതു പാണ്ഡവന്മാർക്ക് ഭഗവാനിൽനിന്ന ലഭിച്ചിട്ടുള്ള സാഹായ്യത്തിന്റേ ഗൗരവത്തേ പ്രത്യക്ഷപ്പെടുത്തുന്ന ഒരു ചോദ്യമാകുന്നു.

അനന്തരം "ചിൽക്കാതല്ക്കു സതീർത്ഥ്യനും" ബ്രഹ്മജ്ഞാനാനന്ദത്താൽ ദാരിദ്ര്യദുഃഖത്തേ വിസ്മരിച്ചവനുമായകുചേലന്റെ ധർമ്മപത്നി തന്റെ ഭർത്താവിനോട് തങ്ങളുടെ ദാരിദ്ര്യാവസ്ഥയെപ്പറ്റി സ്വല്പം പറയുന്നു. "കുഡുംബസംരക്ഷണത്തിനു അശക്തനായ നിങ്ങൾ എന്തിനുവിവാഹം കഴിച്ചു" എന്ന് കുചേലന്റെ ഭാര്യ അദ്ദേഹത്തോടു ചോതിക്കുന്നതായി ഒരു പദ്യകാവ്യത്തിൽ വായിച്ചിട്ടുണ്ട്. ഇത്ര വികൃതമായ ഒരു ചോദ്യം ആ സതീശിരോമാലികയെക്കൊണ്ട് ചോദിപ്പിച്ചതു കഠിനമായിപ്പോയി എന്ന് എല്ലാ സഹൃദയന്മാരും സമ്മതിക്കുന്നതാണ്. ഈ സംഗതിയിൽ ശ്രീകൃഷ്ണചരിതത്തിൽ നമ്പ്യാരുടെ പ്രയോഗം തന്നെയും കുറേ അധികമായില്ലയൊ എന്നു സംശയിക്കാം. എന്നാൽ ഈ വഞ്ചിപ്പാട്ടിൽ വിപ്രപത്നിയുടെ ആവലാതി വളരെ മിതവും വിനീതവും ആയ സ്വരത്തിലാണ്.

"ചില്ലീനമാനസപതേചിരന്തനനായപുമാൻ

ചില്ലിചുളിച്ചൊന്നു കടാക്ഷിപ്പാനോർക്കണം
ഇല്ലദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/13&oldid=167488" എന്ന താളിൽനിന്ന് ശേഖരിച്ചത്