ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---156---

നാൽ അത്യന്തം വ്യസനിക്കയും ചെയ്യുന്നു. ഇപ്രകാരം കുറേക്കൂടി പോയതിന്റെ ശേഷം അദ്ദേഹം സ്വഭവനം കാണുന്നതിനേയും അതിലുള്ള ഐശ്വര്യപുഷ്ടിയേയും കുചേലന് അവിടെ ഉണ്ടായ സൽക്കാരത്തേയും കവിഎത്രയും ഹൃദയംഗമമായവിധത്തിൽവർണ്ണിക്കുന്നു

"വെൺകൊറ്റാതപത്രം തഴവെൺചാമരം താലവൃന്തം

തങ്കക്കോളാമ്പി താംബൂലചർവ്വണക്കോപ്പും
മങ്കമാരെടുത്തുംകൊണ്ടുവേണ്ടെങ്കിലും ചുറ്റുംകൂടി

പ്പങ്കജാക്ഷകൃപകൊണ്ടുമുട്ടി കുചേലൻ."

ഇങ്ങിനെയുള്ള ഐശ്വര്യപുഷ്ടിയുടെ സ്വാഭാവിക ഫലം മദപുഷ്ടിയാണല്ലോ. എന്നാൽ

"കുചേലനും പ്രേയസിക്കും സമ്പത്തുണ്ടായതിൽതത്ര

കുശേശയലോചനങ്ക‌ൽ പത്തിരട്ടിച്ചു.
കുചേലതയായഭക്തികൃഷ്ണനൈക്യം കൊടുത്താലും

കൃശേതരതരമായിക്കടം ശേഷിച്ചു."

ഈകാവ്യത്തിന്റെ കർത്താവ കവിതാവാസനയും മനോധർമ്മവും കല്പനാശക്തിയും ധാരാളമുള്ളവനും കവിയശസ്സിനു ധാരാളം അർഹനുമായ ഒരു കവിയാണെന്ന് നിസ്സംശയം പറയാവുന്നതാണ്. രസോൽക്കർഷത്തിൽ ഞാൻ ഇവിടെ ഉദ്ധരിച്ചിട്ടുള്ള വരികളേക്കാൾ ഒട്ടും താഴെഅല്ലാത്തവരികൾ ഇനിയും ഈകാവ്യത്തിൽ വളരെ ഉണ്ട്. എന്നാൽ വിസ്താരഭയംകൊണ്ട് അവയേകൂടി ഉദ്ധരിക്കാൻ പാടില്ലാതിരിക്കുന്നു. ശബ്ദാലങ്കാരങ്ങളാൽ കാവ്യത്തിനുസിദ്ധിക്കേണ്ട ചമല്ക്കാരം ഈകാവ്യത്തിനു നല്ലവണ്ണം ലഭിച്ചുട്ടുണ്ട്. ഇതിനുപുറമേ വാക്യങ്ങളായി അന്വയിക്കാൻ ക്ലേശമുള്ള ഒരുവരിയും ഈപുസ്തകത്തിൽ ഇല്ലെന്നുള്ളതും കവിയുടെ വിദ്വത്തത്തിന്ന് സാക്ഷിയാകുന്നു. എല്ലാംകൊണ്ടും വിദ്വാന്മാരും സഹൃദയന്മാരുമായ എല്ലാവായനക്കാരുടേയും ശ്രദ്ധക്ക് ഇപ്പോഴത്തേതിൽകൂടുതലായി വിഷയീഭവിക്കുന്നതിനു വേണ്ട യോഗ്യതകൾ ഈ കാവ്യത്തിനുണ്ടെന്ന് നിസ്സംശയം അഭിപ്രായപ്പെടാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/17&oldid=167492" എന്ന താളിൽനിന്ന് ശേഖരിച്ചത്