ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---158---
മാമാങ്കം
(അല്ലെങ്കിൽ മലയാളത്തിലെ മാമാകം)

അതിനുശേഷം പിന്നത്തെ മാമാങ്കത്തിനുമുമ്പിൽ മാപ്പിളമാർ വെള്ളാട്ടരരാജാവിനെ ചെന്നുകണ്ടു വളരെ ശ്ലാഘിച്ചകൂട്ടത്തിൽ "മാമാങ്കത്തിൽ നിലവാടുനില്പാൻ അവിടേക്കല്ലാതെ മറ്റൊരു രാജാവിനും ഭാഗ്യമുണ്ടായില്ലല്ലൊ അതുതന്നെ അവിടുത്തെ മഹത്വത്തെ പ്രത്യക്ഷപ്പെടുത്തുന്നുണ്ട" എന്നുപറഞ്ഞു. അതുകേട്ട രാജാവ "അത് എനിക്ക സംഗതിവശാൽ സിദ്ധിച്ചതല്ലേ.അതൊരു മഹത്വസാക്ഷ്യമാകുന്നതല്ലല്ലോ." "അതല്ല. അങ്ങിനെ അവിടെക്ക സംശയമുണ്ടെങ്കിൽ അടുത്ത മാമാങ്കത്തിന്ന ഒരു വീരപരീക്ഷ നിശ്ചയിക്കുക" "അങ്ങിനെതന്നെ. ഏതുപ്രകാരം വേണമെന്നു നിശ്ചയിക്കുവി" "എന്നാലവിടുന്ന നിലവാടുനില്ക്കുമ്പാൾ അവിടുത്തെ സൈന്യങ്ങൾ മുമ്പിൽ രണ്ടു വരിയായി ആയുധപാണികളായി നേരേ നില്ക്കുക. അപ്പോൾ സാമൂരിപ്പാട്ടിലേയോ മറ്റുവല്ല രാജാക്കന്മാരുടേയോ ഭാഗത്തിൽനിന്നു ആരെങ്കിലും ഒരാൾ ഒറ്റക്കു കടന്നുവന്നു ഇവിടുത്തെ സൈന്യങ്ങളെ ജയിച്ച നിലവാടുനില്പാനുള്ള സ്ഥലത്തു പ്രവേശിക്കുന്നതായാൽ നിലവാടുനില്പാനുള്ള അധികാരം അങ്ങോട്ടും, അതുപോലെതന്നെ അവിടുന്ന നില്ക്കുമ്പോൾ ഇവിടുത്തെ ആൾ ജയിച്ചവെങ്കിൽ ആ സ്ഥാനം ഇങ്ങോട്ടും വിട്ടുകൊടുക്കത്തക്കവണ്ണം ഒരു നിശ്ചയം ചെയ്ക. എന്നാൽ ഇതിൽവെച്ച് ആർക്കാണ യോഗ്യത എന്നറിയാമല്ലൊ " എന്നുപറഞ്ഞു.

രാജാവ അങ്ങിനെ സമ്മതിക്കുകയുംചെയ്തു. പിന്നത്തെ മാമാങ്കത്തിന്ന അപ്രകാരം പരീക്ഷിച്ചതിൽ ആയുധാഭ്യാസത്തിൽ അതിസമർത്ഥന്മാരായ വെള്ളാട്ടരരാജാവിന്റെ സൈന്യത്തെയെല്ലാം സാമൂരിപ്പാട്ടിലെ ഭടന്മാരിൽ ഒരുവൻ തോല്പിച്ചതിനാൽ ആവഴിക്ക നിലവാടുനില്പാനുള്ള അവകാശം സാമൂരിപ്പാട്ടിലേക്കു സിദ്ധിക്കുകയും ചെയ്തു. അതിൽപിന്നെ പലതവണയും സാമൂരിപ്പാട്ടിലേയും വെള്ളാട്ടരരാജാവിന്റെയും സൈന്യങ്ങൾ തമ്മിൽ ഈ നിലവാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/19&oldid=167494" എന്ന താളിൽനിന്ന് ശേഖരിച്ചത്