അറിവിന്നായി ഏതെങ്കിലും പ്രകാരത്തിൽ നിലനിർത്തേണംമെന്നു നിശ്ചയിച്ചു. എന്നാൽ പണ്ടത്തെക്കാലത്ത ഹിന്തുക്കൾ എതെങ്കിലും ഒരു വിശേഷസംഗതിയുണ്ടായാൽ അതിനെകുറിച്ച ഒരു ചരിത്രമെഴുതുകയെന്ന സമ്പ്രദായം തുലോം ചുരുക്കമായിരുന്നു എങ്കിലും ആ സംഗതിയുടെ ഒരു ചുരുക്കം സൂചിപ്പിക്കുന്നതും, അതുണ്ടായ ദിവസത്തെപ്പോലും കൃത്യമായി കാണിക്കുന്നതും ആയി അന്നത്തെക്കലിദിനസംഖ്യക്കു ഒരു നാമകരണം ചെയ്യുന്നതു സാധാരണ പതിവായിരുന്നു. ഇങ്ങിനെ ചുരുങ്ങിയ അക്ഷരങ്ങളെകൊണ്ട സംഗതിയെ സൂചിപ്പിക്കുകയും പരല്പേരുപ്രകാരം സംഖ്യ ശരിയാക്കുകയും ചെയ്യത്തക്കവണ്ണം കലിമുതലായവയുടെ നാമകരണം ചെയ്യുന്നതിന്നു പണ്ടുള്ള യോഗ്യന്മാരിൽ പലർക്കും വളരെ പാടവമുണ്ടായിരുന്നു എന്നുള്ളത നമുക്ക പ്രത്യേകം സ്മരണീയമാണ്. രംവക വിരുതന്മാരിൽ പ്രത്യേകം കേൾവിപ്പെട്ട ഒരാളായിരുന്നു നമ്മുടെ മേല്പത്തൂർ നാരായണഭട്ടത്തിരിപ്പാട.
മലയാളത്തിലെ വിദ്യാകലാനിപുണന്മാരായ പണ്ഡിതന്മാരെല്ലാം മാമാങ്കത്തിൽ വന്നുചേർന്നിരുന്നു എന്ന മുൻ പ്രസ്താപിച്ചിട്ടുണ്ടല്ലോ. അങ്ങിനെവന്നു ചേരുന്ന വിദ്വാന്മാർ അവിടെ ഒരോ സദസ്സുകളായി തിരിഞ്ഞ അതിൽ വെച്ച താന്താങ്ങളുടെ വാസനയേയും അഭ്യാസത്തേയും പ്രകടിപ്പിപ്പാനായി ശാസ്ത്രവാദങ്ങൾ, സദിരുകൾ മുതലായ സാഹിത്യ സംഗീത പരീക്ഷകൾ നടത്തുകയും, അതിൽ വെച്ച ജയാപജയങ്ങളുടെ താരതമ്മ്യത്തെ ക്ലപ്തപ്പെടുത്തി അവസ്ഥാനുസാരം സംഭാവനാദികൾ നൽകുകയും ചെയ്തുവന്നിരുന്നതിനാൽ അക്കാലത്തു വിദ്യാഭിവൃദ്ധിക്കുംകൂടി മാമാങ്കം ഒരു മുഖ്യ പ്രയോജകമായിരുന്നു.
ഈ കൂട്ടത്തിൽ അന്നുള്ള വിദ്വാന്മാരിൽ ഏറ്റവും ഉയർന്ന ഒരു സ്ഥാനം സിദ്ധിച്ചിരുന്ന ഭട്ടതിരിപ്പാടും മേല്പറഞ്ഞ സംഭവം നടന്ന സമയം അവിടെ ഉണ്ടായിരുന്നു. അവരെല്ലാവരും കൂടി ആലോചിച്ചതിൽ അന്നത്തെ കലിദിനസംഖ്യയായ ൧൭,൨൧,൧൮൦ എന്നതിന്ന് ഒരു പേരിട്ടുപ്രസിദ്ധപ്പെടുത്തേണ്ടതാവശ്യമാണെന്ന തീർച്ചയാക്കി. പലരും ഓരോപേരുകളിട്ടുതുടങ്ങി. അതിനിടക്ക് ഭട്ടതിരി 'നദീപുഷ്ടിരസഹ്യാനു' എന്നൊരു പേരിട്ടു. അതുകേട്ടപ്പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |