ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---161---

വേറെ ഒരു നമ്പൂരി "പട്ടേരിയുടെ അവസ്ഥ ഇങ്ങിനെ ക്രമത്തിലൊരു പേരിട്ടതുകൊണ്ടു വിശേഷമായില്ലാ, ഈ അവസ്ഥക്കുചേർന്ന അർത്ഥത്തിൽ തന്നെ ഈ സംഖ്യക്കു വിപരീതമായി ഒരു പേരുകൂടി ഇട്ടാൽ ഞാൻ സമ്മതിക്കുമെന്നാ"മെന്നു പറഞ്ഞു. അപ്പോൾ ഭട്ടതിരി "നഹ്യസാരംപയോജനി" എന്ന് വിപരീതമായി ഒരു പേരുകൂടി ഉണ്ടാക്കി. ഇതുകേട്ടപ്പോൾ വേറൊരു ജ്യഷ്ഠൻ "ഐ! ഇതുരണ്ടുംകൂടി ഒരു ശ്ലോകാർദ്ധംപോലെയിരിക്കുന്നു. എന്നാൽ പട്ടേരി ഈ സംഖ്യയുടെ പേരായിട്ടുതന്നെ ഇതൊരു ശ്ലോകമാക്കരുതോ?" എന്നായി. അപ്പോൾ മറ്റൊരു മാറ്റ്യാൻ "എന്നാൽ അതും , ഒരുപാദം ക്രമസംഖ്യയേയും, മറ്റേത വിവരീതസംഖ്യയേയും കാണിക്കുന്ന രണ്ടു പേരുകളായിരിക്കണം; അർത്ഥവും പ്രകൃതത്തിനു യോജിച്ചതായിരിക്കേണമെന്നു പറയേണ്ടതില്ലല്ലോ" എന്നായിയ അപ്പോൾ ഭട്ടതിരി "നജാൽകടീരാൽ സായാഹ്നേ, നഷ്ടാർത്ഥാഃ പ്രയയുർജ്ജനാഃ" എന്നിങ്ങിനെ രണ്ടുപേരുകളേക്കൊണ്ടുകന്നെ അവർ രണ്ടുപേരുടെയും ഇഷ്ടപ്രകാരം ശ്ലോകവും പൂരിപ്പിച്ചു.

ഈ കലിദിനസംഖ്യകൊണ്ടു നോക്കിയാൽ 'നാരായണീയ'നിർമ്മാണശേഷം ഇരുപത്തുനാലുകൊല്ലം കഴിഞ്ഞിട്ടാണ് ഈ സംഭവം നടന്നതെന്നു കാണാം. നാരായണീയകൃതി പട്ടേരിയുടെ ചെറുപ്പത്തിലാണെന്നു പ്രസിദ്ധമാണല്ലൊ, അതുകൊണ്ട ഈ പേരുകൾ പട്ടേരിയടെ തന്നെയാണെന്നു വിശ്വസിക്കാൻ ന്യാവിരോധവുമില്ലാ.

മാമാങ്കം ഇതിനുശേഷം പിന്നെയും വളരെക്കാലം നിലനിന്നു പോന്നു. ഒടുവിൽ മലയാളത്തിലെ പൂർവ്വൈശ്വര്യ സമൃദ്ധിക്ക് ഒരു ധൂമകേതുവായി തീർന്ന ടിപ്പുസുൽത്താന്റെ ആഗമനത്തോടുകൂടി കൊല്ലം൯൫൦-ന് അടുത്ത ഒരു കാലത്തിൽ അവസാനിച്ചുപോയെന്നാണ വിശ്വാസമായ കേൾവിയുള്ളത്.

ഏതായാലും പ്രകൃതികാര്യങ്ങൾക്കൊക്കെയും കാലാന്തരത്തിൽ കണ്ടുവരുന്നതുപോലെയുള്ള പരിണാഭേദംതന്നെയായിരിക്കാം ഈ വിഷയത്തിലും സംഭവിച്ചത്. എന്നാലും ഇന്നുള്ള മലയാളികളുടെ ഭാഗ്യദോഷംകൊണ്ടാണെന്നു മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളൂ.

കൂനേഴത്തു പരമേശ്വരമേനോൻ.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/22&oldid=167498" എന്ന താളിൽനിന്ന് ശേഖരിച്ചത്