അടുത്തുകഴിഞ്ഞ ചിങ്ങത്തിലെ രസികസഞ്ജിനിയിൽ കെ.രാമകൃഷ്ണപിള്ള അവർകൾ ചില മലയാള വർണ്ണങ്ങളേപറ്റി എഴുതിയിരുന്ന ലേഖനവും അതിന്റെ അവസാനത്തിൽ 'പത്രപാഠകന്മാർ' അദ്ധേഹത്തിന്റെ 'അഭിപ്രായങ്ങളെകുറിച്ച ത്യാജ്യഗ്രാഹ്യവിവേചനം ചെയ്യണമെന്നുള്ള അർത്ഥനയും ഞാൻ വായിക്കുകയുണ്ടായി.
മേൽ പറഞ്ഞ ലേഖകന്റെ അഭിപ്രായത്തെപറ്റി ത്യാജ്യഗ്രാഹ്യവിവേചനം ചെയ്വാൻ പ്രാപ്തനെന്നുള്ള അഭിമാനം എനിക്കില്ല. എങ്കിലും ംരം വിഷങ്ങളെപറ്റി ഭാഷാപോഷിണിയിലും മറ്റും പലേയോഗ്യന്മാരും വളരെക്കാലമായി പ്രതിപാദിച്ചു വരുവന്നത വായിക്കാറുള്ളത്കൊണ്ടും ഇങ്ങിനെ ഒരു വിഷയത്തിൽ പ്രോത്സാഹിക്കുന്നത മലയാളഭാഷാതല്പരന്മാരായ എല്ലാവരുടെയും ഒരു ഭാരമാണെന്നുള്ള എന്റെ പൂർണ്ണവിശ്വാസം കൊണ്ടും എനിക്കു തോന്നുന്ന ചില അഭിപ്രായങ്ങൾ പറവാൻ ഒട്ടുംമടിക്കുന്നില്ല.
പിള്ള അവർകളുടെ ലേഖനാന്തർഗ്ഗതമായ വിഷയങ്ങളിൽ പ്രാധാമായി എന്റെ ശ്രദ്ധയെ ആകർഷിച്ചത് സംവൃതസ്വരത്തെപറ്റിയുള്ളതാണ്. ംരം വിവാദം തുടങ്ങീട്ട് കുറെക്കാലമായല്ലൊ. ംരം സ്വരം സംവൃതാകാരമൊ സംവൃതോകാരമൊ എന്നായിരുന്നു ആദ്യത്തെ സംശയം. സംവൃതാകാരമെന്ന ചിലർക്ക് വാദിപ്പാൻ ഇടയായതിന്ന കാരണമെന്തായിരിക്കും? "ഹ്രസ്വസ്യാവർണ്ണസ്യോച്ചാരണേസംവൃതം" എന്ന സൂത്രസിദ്ധാന്തത്തെ അനുസരിച്ച് ഒരു സംസ്കൃതപദത്തിന്റെ അവസാനത്തിലുള്ള ഹ്രസ്വാകാരം സംവൃതമാക്കി ഉച്ചരിക്കെണ്ടതാണല്ലൊ. ംരം പാണിനീയശിക്ഷയെ അനുസരിച്ചായിരുന്നു പണ്ടുള്ള ആര്യബ്രാഹ്മണർ പദാന്തത്തിലുള്ള ഹ്രസ്വാകാരത്തെ ഉച്ചരിച്ചിരുന്നത്. ഇതിന്നു ദൃഷ്ടാന്തമായി ഇപ്പൊഴുമുള്ള ഉത്തരദേശാര്യ ബ്രാഹ്മണരുടെ ഉച്ചാര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |