ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണത്തേ സ്വീകരിക്കാവുന്നതാകുന്നു. അവർ എഴുതുന്നത് "പപാത" എന്നാണെങ്കിലും ശബ്ദിക്കാറുള്ളത് "പപാത്" എന്നാകുന്നു. ഇപ്രകാരംതന്നെയായിരിക്കരുതേ നമ്മുടെ മലയാളത്തെ കീഴടക്കിയആര്യപുരാതനന്മാരും അനുഷ്ഠിച്ചിരുന്നത്? ഇവരുടെ ംരം സംവൃതാകാരത്തോടു നമ്മുടെ വിവാദഗ്രസ്തമായ സംവൃതസ്വരത്തിന്ന് ശ്രുതിസാമ്യമുണ്ടാകയാൽ, പൂർവ്വികന്മാർ കാട് വീട് എന്നു ശബ്ദിച്ചിരുന്ന പദങ്ങളെ ആര്യന്മാർ "പപാത" എന്ന് എഴുതുന്ന രീതിയെ അനുരിച്ച് കാട, ചീട, എന്ന് എഴുതുകയും, തന്നിമിക്കം "പപാത" എന്നതിലെ അന്ത്യസ്വരംപോലെ ഇവകളിലെ അന്ത്യസ്വരവും അകാരസംബന്ധിയെന്ന് അവർ പ്രാമാദികമായി വിശ്വസിക്കയും ആ വിശ്വാസം ചില ആധുനികന്മാരിലും പരമ്പരയായി നിലനിന്ന വരികയും ചെയ്തതിനാലോ തമിഴ വ്യാകരത്തിലുള്ള "കുറ്റിയലുകരം, മുറ്റിയലുകരം" ഇവയേപറ്റി ഇവർ തീരെ അപരിചിതന്മാരായിരുന്നതിനാലൊ ആയിരിക്കാം മേൽപറഞ്ഞ വാദത്തിന്ന കാരണമായിത്തീർന്നത്. എന്നാൽ ംരം സ്വരം സംവൃതോകാരമാണെന്നു മലയാളത്തിലുള്ള മിക്ക വിദ്വാന്മാരും ഇപ്പോൾ ഒത്തൊരുമിച്ച സമ്മതിച്ചിരിക്കുന്നു എന്നതിന് ഭാഷാപോഷിണി ഒരു ബലമായ തെളിവാകകൊണ്ട് ഞാൻ ഇപ്പോൾ സംവൃതാകാരമല്ലെന്ന വീണ്ടും സ്ഥാപിക്കാനായിത്തുനിയാതേ സംവൃതാകാരത്തിൽ പ്രവേശിക്കാം. ംരം സംവൃതോകാരത്തെ ഒരക്ഷരത്തോടുചേർത്തെഴുതുമ്പോൾ കേരളപാണിനീയത്തെ അനുസരിച്ച ഉകാരവും മീതേ സംവൃതോകാര ചിഹ്നമായ ചന്ദ്രക്കലയും (്)രണ്ടും വേണമോ എന്നും അല്ല ആ ലിപിയുടെ മീതേ ചന്ദ്രക്കലമാത്രം ഇട്ടാൽ മതിയോ എന്നുമാണ് മുഖ്യമായവാദം. ചന്ദ്രക്കലതന്നെ അരയുകാരചിഹ്നമാകനിമിത്തം ഉകാരവും (്) ചന്ദ്രക്കലയും കൂടുമ്പോൾ ഒന്നര ഉകാരമായില്ലേ? അതുകൊണ്ട് ഇകാരം അനാവശ്യമെന്നമാണ് തോന്നുന്നത്. എന്നാൽ (്) ചന്ദ്രക്കലമാത്രം ചേർക്കുന്നതായാൽ അകാരവും സംവൃതോകാരവുംകൂടി ഒന്നര സ്വരമായില്ലേ? എന്നുചോദിക്കുമായിരിക്കാം. ംരം സംശയം മലയാളഭാഷയിൽ സ്വരചിഹ്ന




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/24&oldid=167500" എന്ന താളിൽനിന്ന് ശേഖരിച്ചത്