ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ംരം അന്ത്യസ്വരോച്ചാരണങ്ങളിൽ ദേശാന്തരങ്ങളി‍ൽ വല്ല സ്വല്പഭേദവും ഉണ്ടെങ്കിലും എഴുതുന്നതിൽ ഏകരീതിത്വം സാധിക്കണമെങ്കിൽ ആരും മർക്കട മുഷ്ടിപിടിക്കാതെ കാര്യത്തിന്റെ യഥാർത്ഥതത്വത്തെ സൂക്ഷമമായി അറിഞ്ഞ് യുക്തിക്കനുസരിച്ച് പ്രവ‍ൃത്തിക്കുന്നതായാൽ ഒരു വിഷമവും ഇല്ല.

ഇനി "നന" "പന" ഇവയേപറ്റിയാണ് കുറച്ച് പറവാനുള്ളത്. ഇതിലെ അന്ത്യലിപി "ന" എന്ന് എഴുതണമെന്നാണല്ലോ പിള്ള അവർകളുടെ അഭിപ്രായം. അപരിചിതന്മാർക്കു പ്രഥമദൃഷ്ടിയിൽ പരിഭ്രമമുണ്ടാക്കിത്തീർക്കുന്ന ംരം വക വർണ്ണങ്ങൾ പുതുതായി സൃഷ്ടിക്കുന്നതിനേക്കാൾ നമ്മുടെ പൂർവ്വീകന്മാർ ഉപയോഗിച്ചിരുന്ന വല്ല സൂത്രവും ഉണ്ടെങ്കിൽ അത സ്വീകരിക്കുന്നതല്ലേ നല്ലത്? പന എന്നതിലെ നകാരത്തിന്റെ ആദ്യത്തെ കുനി ചെറുതായും "നരി" എന്നതിലെ നകാരത്തിന്ന ഇപ്പോഴുള്ളപോലെതന്നെ രണ്ടു കുനിയും ഒരുപോലെയും ആയിരുന്നുവെത്രെ പണ്ടുള്ളവർ എഴുതിയിരുന്നത്. ഇതിന്ന ശരിയായ തെളിവ് മിസ്റ്റർ ഝോസഫ് മൂളിയിൽ കാണിച്ചതായി ഭാഷാപോഷിണിയിൽ കാണുന്നതും ഉണ്ട. അദ്ദേഹം തെളിയിച്ചിട്ടില്ലാത്ത പക്ഷംതന്നെ ംരം യുക്തിയാണ് സ്വീകാരയോഗ്യമെന്നാലോചിച്ചാലറിയാവുന്നതാകുന്നു. 'പ'കാര 'വ' കാരങ്ങൾ തമ്മിലുള്ള ഭേദം ഇതിനേ ബലപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട പഴയ സമ്പദായത്തെത്തന്നെ അനുസരിച്ച 'പന'യിലെ നകാരം ആദ്യത്തെ കുനി ചെറുതാക്കി എഴുതുന്നതായാൽ ഉചിതമായിരിക്കണമെന്നാണ എന്റെ അഭിപ്രായം. ററ എന്നത് ---- എന്ന എഴുതുന്നതിന്നും മതിയായ കാരണം കാണുന്നില്ല. ഇങ്ങിനെ മുമ്പുള്ള അക്ഷരങ്ങളെ ഉടച്ച വാർക്കുവാനും സർവ്വശബ്ദങ്ങൾക്കും ശരാശരിയായി നൂതന അക്ഷരങ്ങൾ സൃഷ്ടിപ്പാനും ശ്രമിക്കുന്നപക്ഷം നമ്മുടെ ഭാഷക്ക് അന്യഭാഷകളായി സമ്മേളനം വർദ്ധിക്കുംതോറും ഓരോ ലിപികളെ ചേർക്കെണ്ടിവരുന്നതാകയാൽ കാലക്രമംകൊണ്ട അക്ഷരകാണ്ഡം പരബ്രഹ്മംപോലെ അനന്തമായിത്തീരുകയും, നമ്മുടെ പിന്തുടർച്ചക്കാർക്ക് ഇക്കാലത്തെ വല്ല ഗ്രന്ധങ്ങളോ പുസ്തകങ്ങളോ വായിച്ച മനസ്സിലാക്കേണമെങ്കിൽ അസാദ്ധ്യമായി വരികയും ചെയ്യും.

                                                 സി.രാഘവപൊതുവാൾ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/26&oldid=167502" എന്ന താളിൽനിന്ന് ശേഖരിച്ചത്