-170-
അത് ഒരുവിധത്തിൽ ദോഷംചെയ്യുന്നതും, അവർ തമ്മിലുള്ള സ്നേഹബന്ധത്തിന്ന് നിസ്സംശയം ഭംഗംവരുത്തുന്നതുംകൂടി ആകുന്നു.
സ്നേഹത്തിന്ന കടംകൊടുക്കുമ്പോൾ വാഗ്ദത്തപത്രം എഴുതി വാങ്ങുന്നതും ആ സംഖ്യക്ക പലിശ വാങ്ങുന്നതും ശരിയാണോ എന്ന് ഇനി ആലോച്ചിക്കാം. കൊടുക്കുന്ന സംഖ്യക്ക ലക്ഷ്യം വാങ്ങിക്കേണമെന്നസ്വപ്നപിപിവിചാരിക്കാത്തതായാളുകൾക്ക് മാത്രമേ സ്നേഹമ്പരമാണിച്ച് ധനസഹായംചെയ്യാവു എന്നാണ് ഞങ്ങൾക്ക് തോന്നുന്നതും മതിയായ ഒറപ്പകൊടുത്ത കടംവാങ്ങിക്കുന്നത്"കൊടുത്തുവാങ്ങൽ" തൊഴിലായിട്ടുള്ളവർ തമ്മിൽ ചെയ്യേണ്ടതാണ്.സ്നേഹിതന്മാർ തമ്മിൽ ഇപ്രകാരംചെയ്യുന്നത് തീരെ അസംബന്ധമായിരിക്കും. "കൊടുത്തുവാങ്ങൽ" തൊഴിലല്ലെങ്കിൽ സ്നേഹിതന്റെ ആവശ്യത്തിന്നായി സ്വന്തം നിലവിട്ട ഹുണ്ടികക്കാരനാകുന്നത് എന്തിന്? ഇതിന വിരോധമില്ലെന്നവിചാരീക്കുന്നതായാൽ ഈ സാംഗതിയിൽ "സ്നേഹിതന്മാർ" എന്നുള്ള ശബ്ദത്തിന്ന് എന്തവകാശമാണുള്ളത്? സാധാരണയായിഒറപ്പുവാങ്ങി പലിശക്ക് പണം കൊടുക്കുന്നവരുടെ നേരെ നന്ദിയോ സ്നേഹമോ ഉണ്ടായിരിക്കയില്ല ചുരുക്കിപ്പറയുന്നതായാൽ കൊടുത്തത് തിരിയേ കിട്ടിയില്ലെങ്കിലും വിരോധമില്ലെന്നവരുന്ന ഘട്ടങ്ങലിലെ സ്നേഹിതന്മാർകടംകൊടുത്തുകൂടു എന്നാണ് ഞങ്ങളുടെ ഉപദേശം. പരസ്പരം പരിപൂർണ്ണമായ വാത്സ്യവുംവിശ്വാസാദി ഗുണങ്ങളും, കൊടുക്കുന്നാൾക്ക് സന്തോഷവും, വാങ്ങുന്നതിലേശമെങ്കിലും ഘനക്ഷയമില്ലെന്ന വാങ്ങുന്നവന്ന് പൂർണ്ണബോദ്ധ്യവും ഉണ്ടായവരുന്ന സംഗതികളിൽ ചെയ്യുന്നതൊഴിച്ച് മറ്റു യാതൊരുവിധത്തിലുള്ള എടപാടുകൾ സ്നെഹിതന്മാർ തമ്മിൽ ചെയ്തുപോകരുതെന്നുമാത്രമാണ പ്രസ്തുതവിഷയത്തിന്റെ സാരസംക്ഷേപം.
"ഈലോകം പരലോകമെന്നിവകളിൽഭീതിക്കു മൂലംസദാ
മാലോകർക്കതിനിന്ദ്യമാമൊടുവിലീമാലേറ്റമേകം കടം
കാലേറ്റിക്കടുകോപിയായ ധനിതൻ വക്ക്രത്തെ നൊക്കാതെയി
ത്രൈലൊക്യത്തിലിരിപ്പതിന്നെവനവന്തന്നേ മഹാഭാഗ്യവാൽ,
(ചണ്ഡകൗശികം) എസ്സ്.വി.ആർ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |