ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നകാദികൾ, നരനാരായണന്മാർ, ശുകൻ, ജാമദഗ്ന്യൻ, ശങ്കരാചാര്യർ, മുതലായ ഗുരുക്കന്മാർ തങ്ങളുടെ സന്യാസകുഠാരംകൊണ്ട് എത്രമാത്രം ഛിന്നഭിന്നമാക്കുന്നുണ്ടെന്നുള്ളതു മേനവന്റെ സ്മരണയിൽ വരാഞ്ഞതെന്തുകൊണ്ടെന്നറിയുന്നില്ല. ഇവിരൽ നവീനനായ ആചാര്യസ്വാമികൾ ആരണ്യത്തിൽ അധിവസിക്കാതെ അത്യുത്സാഹത്തോടും പരൊപകാര തല്പരതയോടും കൂടി മാസ്ഥാപനം, മതസ്ഥാപനം മുതലായ അനേക കർമ്മങ്ങൾ ചെയ്തുവന്നിരുന്ന വിവരം ആർക്കും പുത്തനായിട്ടുള്ളതെന്നു തൊന്നുന്നില്ല. അതുകൊണ്ടു വിധിനിഷേധാനുബദ്ധനല്ലാത്ത ജീവന്മുഖ്തനേ സന്യാസിയാണെന്നും അദ്ദേഹം ലോകത്തിൽ ഏതുമാതിരി കാലയാചനം ചെയ്യുന്നു എന്നോ എതുമാതിരി ചെയ്യെണമെന്നോ നിയമനം ചെയ്‌വാൻ പാടില്ലാത്തതെന്നും അങ്ങിനെ ചെയ്യുന്നതായാൽ അതു പാപമാണെന്നും പറയാതെ കഴിയുന്നതല്ലാ.

ഞാനിങ്ങിനേ പറയുന്നതു കൊണ്ടു സന്യാസിധർമ്മത്തെ ഉല്ലംഘനം ചെയ്യുന്നയതിവേഷധാരികൾ ഇല്ലേന്നു തെറ്റിദ്ധരിച്ചു പോകരുത. അങ്ങിനെയുള്ളവർ ഇന്നിന്ന ആളുകളാണെന്ന ചൂണ്ടിക്കാണിക്കാൻ നാം ഒരുങ്ങുന്നതു പക്ഷെ അബദ്ധമായിരിക്കയില്ലയോ എന്നു സംശയിക്കുക മാത്രമേ ചെയ്യുന്നുള്ളു.

മേനവൻ പറയുന്നതുപോലെ ഇപ്രകാരമുള്ള വെഷക്കാരിൽ നിന്നും നാനാവിധ കഷ്ടനഷ്ടങ്ങൾ ജനങ്ങൾക്കുണ്ടായെക്കാം. പക്ഷെ സന്യാസികളെന്നു പേരുപൊലും ധരിക്കാതേ തങ്ങളുടെ വാഗ്ദ്ധാടിയാലോ കൌശലങ്ങളാലോ ദുരുപദേശങ്ങളാലോ സൂക്ഷ്മപഥത്തിൽ നിന്നും അസംഖ്യം പാവങ്ങളെ വ്യാമോഹിപ്പിച്ച് അന്ധകാരമയങ്ങളായ വനാന്തരങ്ങളിലേക്കു നയിപ്പിക്കുന്ന അനവധി ദുർബുദ്ധികളായ മനുഷ്യരൂപികളും മനുഷ്യർ എന്നുള്ള നാമത്തെ ഹഠാൽ സ്വീകരിച്ചു പൊരുന്നതു നമുക്കു അറിവുള്ള ഒരു സംഗതിയാണ്. അതിനെ സർവ്വസാധാരണമായും നിത്യാനുഭവമായും ഗണനംചെയ്യുന്നതുകൊണ്ടു മാത്രമായിരിക്കാം നാം അതിനെക്കുറിച്ചു പര്യാലോചിക്കാത്തത്. മഠങ്ങളെ സ്ഥാപിച്ചു സദ്വിഷയങ്ങളെക്കുറിച്ചു ഒരു സ്ഥിരപ്രതിപത്തിയുണ്ടാക്കുവാൻ ഉദ്യു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/35&oldid=167512" എന്ന താളിൽനിന്ന് ശേഖരിച്ചത്