ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-180-

oരoവിധം നമ്മുടെ പത്രങ്ങളുടേയും മാസികകളുടേയും + ഉല്പത്തിയും അവക്ക് കാലാനുസരണമായി സംഭവിച്ച അഭിവൃദ്ധിയും പറഞ്ഞുകഴിഞ്ഞതിന്റെശേഷം ഇനി നാം വായിച്ചു വരുന്നതും ഇപ്പോൾ നടപ്പുള്ളതുമായ ഇംഗ്ലീഷുമലയാളപത്രങ്ങളുടെ സ്ഥിതിയെപ്പറ്റി ആലോചിക്കുന്നത് അനാവശ്യമായിരിക്കയില്ലല്ലൊ. വാസ്തവത്തിൽ മുന്നൂറു കൊല്ലങ്ങൾക്ക് മുമ്പുണ്ടായി വളരെ അഭിവൃദ്ധിയോട് കൂടി വളർന്ന ഇംഗ്ലീഷുപത്രങ്ങളെ oരo മുപ്പതു കൊല്ലമായുണ്ടായ മലയാളപത്രങ്ങളോട് താരതമ്യപ്പെടുത്തുന്നത് തീരെ അനുചിതവും അസാദ്ധ്യവും ആണെന്നും പലരും അഭിപ്രായപ്പെടാതിരിക്കയില്ല. സെൻ ചുറി, മദിരാശിമെയിൽ, മുതലായ ഇംഗ്ലീഷുപത്രങ്ങളുടേയും മാസികകളുടേയും സ്ഥിതി എവിടെക്കിടക്കുന്നു? മനോരമ, കേരളമിത്രം, ശോഭിനി മുതലായ മലയാളപത്രങ്ങളുടേ സ്ഥിതി എവിടെക്കിടക്കുന്നു? അവാസ്തവികങ്ങളായ വിഷയങ്ങളെ പ്രതിപാദിക്കാതിരിപ്പാൻ ഇംഗ്ലീഷുപത്രങ്ങൾ പ്രത്യേകമായി ശ്രദ്ധവെച്ചുവരുന്നുണ്ട്. പ്രകൃതിശാസ്ത്രം, സ്വജനപരിഷ്കാരം, മതവിശ്വാസം,ഗവർമ്മേണ്ടുവിഷയം മുതലായവയെ പ്രതിപാദിപ്പാൻ ഇംഗ്ലീഷിൽ വേവ്വേറെ പത്രങ്ങളും മാസികകളും ഉള്ളതുകൊണ്ട് അതാതിന്റെ പ്രവൃത്തി അതാതുപത്രം ശരിയായി ചെയ്കയും തന്നിമിത്തം സർവ്വവിഷയത്തിലും ഒരുപോലെ അഭിവൃദ്ധി ഉണ്ടാവുകയുംചെയ്യുന്നു. വളരെ യോഗ്യന്മാരായിട്ടുള്ളവരെയാണു ഇംഗ്ലീഷുപത്രങ്ങളിൽ ലേഖകന്മാരായി നിശ്ചയിക്കാറുള്ളത്. അതു കൊണ്ട് ഒരു ഉന്നതപദവി ഇംഗ്ലീഷുപത്രങ്ങൾക്ക് സിദ്ധിച്ചിട്ടുണ്ടെന്നതിന്ന് സംശയമില്ല.

എന്നാൽ ഒരാൾ സൂക്ഷ്മദൃഷ്ട്യാ നോക്കുമ്പോൾ പലേ ഇംഗ്ലീഷുപത്രങ്ങളിലും ഓരോ ദൂഷ്യങ്ങൾ കാണുമായിരിക്കാം. എങ്കിലും രണ്ടുംകൂടി തട്ടിച്ചുനോക്കുമ്പോൾ ഇംഗ്ലീഷുപത്രങ്ങൾ വളരെ അധികം യോഗ്യതയുള്ളവയെന്ന് മാത്രമേ പറയുന്നുള്ളൂ. ഇംഗ്ലീഷ് രാജഭാഷയാകയാലും ജനങ്ങൾക്ക് രാജഭ്രമം വർദ്ധിക്കുന്നത് സാധാരണയാകയാലും പുതിയ പരിഷ്കാരികൾ ഇംഗ്ലീഷുപത്രങ്ങളെ ബ


+മാസികകളുടെ കാര്യത്തിൽ ചരിത്രവിഷയമായി കുറച്ചുകൂടി പറയാമായിരുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/41&oldid=167519" എന്ന താളിൽനിന്ന് ശേഖരിച്ചത്