ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാമങ്കം


സാദത്താത്സഹസാമയങ്ങിമിഴിയും ഹാ താത! കഷ്ടം കഠോ

രാതങ്കംകലരുന്നൊരെന്നുടയൊരീപ്രാണങ്ങൾപോകുന്നിതാ ||

അല്ലെങ്കിൽ ഇങ്ങിനെ പ്രലാപിക്കുന്നത് എന്തിനാണ്? ("സ്വദേഹമേകിഫണിരക്ഷചെയ്തുഞാൻ" എന്നുള്ള ശ്ലോകം ചൊല്ലിവീഴുന്നു).

വൃദ്ധ- അയ്യോ! മകനേ! അയ്യോഉണ്ണി! ഗുരുജനവത്സനായുള്ളവനേ! നീ എവിടെപോയിരിക്കുന്നു, എന്നോട ഉത്തരം പറഞ്ഞാലും ! ഹാ നയനാന്ദന! ഹാ ജീമൂതവാഹന! ഇനിനിന്നെ എങ്ങിനെ കാണ്മാൻ കഴിയും.

ജിമൂ- ഹാ പുത്ര! ജിമൂതവാഹന! ഹാ നിഖിലജനവത്സല! ഹാ സർവ്വഗുണനിധേ! നീ എവിടെ ഇരിക്കുന്നു? ഇനിക്ക് ഉത്തരം ദാനംചെയ്താലും (കൈ പൊക്കീട്ട്) ക്ഷ്ടം! ക്ഷ്ടം!

ധൈർയ്യത്തിന്നിടമില്ല, ടക്കമെവനേതേടുന്നു രക്ഷാർത്ഥമായാരോർത്താൽക്ഷമയ്ദ്ധരിപ്പതിനിനി, ദ്ദാനേഛവിഛിന്നയായ് |

നേരായ്നേരുനശിച്ചു, സാധുകൃപയിന്നെ അങ്ങോട്ടുപോംഹന്തമുപ്പാരും ശൂന്യമതായിഹാ! തനയ! നീലോകാന്താരം പോകവേ ||

മലയ- ഹാ ആർയ്യപുത്ര! അങ്ങ് എന്നേ ഉപേക്ഷിച്ചുപോയിരിക്കുന്നുവോ? നിർഘ്യണഹൃദയയും വജ്രകഠിനദേഹയുമായ മലയവതി! നീ പ്രാണനാഥനോടു കൂടാതെഇനിയും ജീവിച്ചിരിക്കുന്നുവല്ലോ.

ശംഖ- ഹാ! നിഷ്കാരണപരോപകാരവൃത! അങ്ങ് പ്രാണനേക്കാളും അധികം വിലവെച്ചിട്ടുള്ള ഇയാളെകൂടി ഉപേക്ഷിച്ചുപോകുന്നുവോ? എന്നാൽ ശംഖ്ചൂഡൻ നിശ്ചയമായിട്ടും അങ്ങയേ അനുഗമിക്കുന്നതാണ്.

ഗരു- കഷ്ടം! മഹാത്മാവായ ഇദ്ദേഹത്തിന്റെ കാർയ്യം കഴിഞ്ഞു പോയല്ലോ. ഇനി ഞാനിപ്പോൾ എന്ത് ചെയ്യേണ്ടു.

വൃദ്ധ-കണ്ണീരോടുകൂടി ഊർദ്ധ്വഭാഗത്തു നോക്കീട്ട്) ഭഗവാന്മാരായ ലോകപാലകന്മാരേ! അമൃതവർഷം ചെയ്തിട്ടെങ്കിലും എന്റെ പുത്രനേ ജീവിപ്പിക്കണേ!





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/48&oldid=167526" എന്ന താളിൽനിന്ന് ശേഖരിച്ചത്