ഒരു ദുർമ്മരണം
വീട്ടിൽ നിന്നു കാര്യവശാൽ പുറത്തേക്കു പോയിരുന്ന കുഞ്ഞിരാമൻനായരുടേയും കുമാരൻ നായരുടേയും മനോഗതം അമ്മു ശങ്കിച്ചപോലെ ഭാസ്കരമേനവനെ കാണുവാൻ തന്നെയായിരുന്നു. അദ്ദേഹം കേസ്സു കഴിഞ്ഞ് തിരിച്ചു വരും വഴി കണ്ടുമുട്ടുന്നതായാൽ എളവല്ലൂർക്ക് നടക്കാതെ കഴിക്കാമെന്നും കഴിക്കാമെന്നു കരുതി അവർ മസിസ്ട്രേട്ടു കോടതിയിലേക്കാണ് പുറപ്പെട്ടത്. അഥവാ സ്റ്റേഷൻ ആപ്സർ കോടതി ജോലി എല്ലാം ഒതുക്കി എളവല്ലൂർക്ക് മടങ്ങിക്കഴിഞ്ഞുവെങ്കിൽ അപ്പോൾ തന്നെ അവർ അങ്ങഓട്ടു പോകുവാനും ഒരുക്കമായിരുന്നു. എങ്കിലും അവർക്ക് ഫലം കൂടാതെ, അളന്ന് വഴി ആവർത്തിച്ചളക്കേണ്ടതായി വന്നില്ല.
സ്റ്റേഷൻ ആപ്സർക്ക് ഹാജരാകുവാൻ സാധിക്കാത്തതിനാൽ ആറാന്തീയതി വിചാരണക്കു വച്ചിരുന്ന കവർച്ചക്കേസ്സ് എട്ടാന്തീയ്യതിക്കാണ് നീട്ടിയത്. നീട്ടിവച്ച കേസ്സ് മുമ്പിലെടുത്തേക്കാമെന്നുവിചാരിച്ച് ഭാസ്കരമേനോൻ അന്നേദിവസം കോടതി കൂടിയപ്പോൾ അവിടെ ഹാജർ കൊടുത്തു. പക്ഷേ ‘കോടതിയുക്തം’ വിപരീതമായിരുന്നതിനാൽ കോടതിപിരിഞ്ഞതും സ്റ്റേഷൻ ആപ്സരുടെ ജോലി ഒതുങ്ങിയതും ഒട്ടുയോജിച്ചിട്ടായിരുന്നു. അദ്ദേഹം അവിടെ നിന്ന് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ കുഞ്ഞിരാമൻ നായരും ഇഉമാരൻ നായരും എതിരായിട്ട് വരുന്നതും പഞ്ചപുച്ഛമടക്കി പിന്നാലെ നടക്കുന്ന പരിവാരപ്പടയുയുടെ നായകനായ മജിസ്രേട്ടിന് വഴിമാറിക്കൊടുക്കുന്നതും കണ്ടുവെങ്ങിലും പടിവാതുക്കലേ തിരക്കുമൂലം വിചാരിച്ച വേഗത്തിൽ പുറത്തു ചാടി വീഴുവാൻ കഴിഞ്ഞില്ല. ബഹളമൊന്നും ശമിച്ചതോടുകൂടി ഭാസ്കരമേനോൻ അവരുടെ സമീപത്തു ചെന്നു ചേർന്നു.
“വിശേഷിച്ച് വല്ലതും ഉണ്ടായിയോ? കാര്യസ്ഥൻ ഇന്നു കാലത്ത് വീട്ടീൽ വന്നിരുന്നു അല്ലേ? പത്തു മണികഴിഞ്ഞ് പതിനൊന്നു മണിയോടുകൂടി കിഴക്കോട്ടു പോയിരിക്കണം . പരിവട്ടത്തു തന്നെ ഊണും പറ്റിച്ചിരിക്കുന്നു. ഞാൻ അങ്ങോട്ടു വരണമെന്നു വിചാരിച്ചിരിക്കയായിരുന്നു. കണ്ടതേതെങ്കിലും നന്നായി” എ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |