ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്ന് പറഞ്ഞിട്ട് കുഞ്ഞിരാമൻ നായരൊരുമിച്ചു നടന്നുതുടങ്ങി. കുമാരൻ നായർ അടുത്തു പിന്നാലെയും പുറപ്പെട്ടു. വളരെത്താന്ന ശ്രുതിയിലാണ് അവർതമ്മിൽ സംസാരിച്ചിരുന്നത്. സംഭാഷണത്തിന്റെ അധികം ഭാഗവും കുഞ്ഞിരാമൻ നായരുടെ ഓഹരിയിൽ‌പെട്ടതായിരുന്നു. പിന്നക്കം തിരിഞ്ഞ് “അല്ലേ കുമാരാ” എന്നു ചോദിക്കുമ്പോൾ അമ്മാമൻ പറഞ്ഞതിനേ ശരിവയ്ക്കുകയോ അമ്മാമന്റെ ഓർമ്മയെസ്സഹായിക്കുകയോ ചെയ്യുകമാത്രമേ മരുമകനു ഭാരമുണ്ടായിരുന്നുള്ളൂ. സ്റ്റേഷനാപ്സരുടെ ജോലി എടക്കു ചില ചോദ്യങ്ങൾ ചോദിക്കുകമാത്രമായിരുന്നു. ഇതിനെ ഒസ്വത്തെന്നും , ‘ശിഷ്യനെന്നും ‘ശങ്കരമേനവനെന്നും‘ ‘ദേവകിക്കുട്ടി ‘യെന്നും ‘ഒപ്പിട്ടുവോ’ എന്നും ‘അങ്ങിനെയല്ല, ബാലക്രുഷ്ണമേനവന്റെ ആവശ്യപ്രകാരം ഇതിനുമുമ്പും അമ്മു വരേ കാണുവാൻ പോയിട്ടുണ്ട്” എന്നും മറ്റും പറഞ്ഞും ചോദിച്ചും തെറ്റു തീർത്തും അവർ മൂന്നു പേരും ശിവക്ഷേത്രത്തിങ്കലോളം എത്തി. ഇവിടെവച്ച് കുഞ്ഞിരാമൻ നായർ പിന്നാക്കം തിരിഞ്ഞ് “കുമാരാ, കുമാരൻ പോയി കുഞ്ഞുണ്ണി നായരിൻസ്പെക്ടർ വന്നിട്ടുണ്ടോ ഇല്ലെങ്കിൽ എന്നുവരും എന്നൊക്കെ അന്വേഷിച്ചവരു വന്നിട്ടുണ്ടെങ്കിൽ കാര്യസ്ഥൻ എന്നാണ് ഹാജരാവേണ്ടത് എന്നുകൂടി അറിഞ്ഞു വരണം” എന്ന് മരുമകനോട് കല്പിച്ചിട്ട് ഭാസ്കരമേനവനോടും പരിവട്ടപ്പാടത്തേക്കുള്ള എടവഴിയിലേക്കുതിരിച്ചു. കുമാരൻ നായർ ‘ഉപ്പും കൊള്ളാം വാവും കുളിക്കാം’ എന്നു കരുതി സ്സല്ലാപരംഗം പ്രവേശിപ്പാനായി ശിവൻ‌കാട്ടിലേക്കു പുറപ്പെട്ടപ്പോൾ കുഞ്ഞിക്രുഷ്ണൻ അത്താഴത്തിനുള്ള അരിയും വാങ്ങിക്കൊണ്ട് ചേരിപ്പറമ്പിലേക്കുള്ള യാത്രയിലായിരുന്നു. “കുഞ്ഞിക്രുഷ്ണാ” എന്ന് കയ്യുകൊട്ടി വിളിച്ചപ്പോൾ അയാൾ പെട്ടന്നു തിരിഞ്ഞ് കുമാരൻ നായരെ കണ്ട താമസം അവിടെത്തന്നെനിന്നു. എന്നിട്ട് നെറ്റിചുളിച്ച് വായ ഒരു പുറത്തേക്ക് കോട്ടി എന്തെന്നില്ലാത്ത അസഹ്യതയുള്ളതുപോലെ “എന്താവേണ്ടത്?” എന്ന് കഴുത്തുവെട്ടിച്ചുകൊണ്ടു ചോദിച്ചു. ഇതുകഴിഞ്ഞപ്പോൾതന്ന് കുമാരൻ നായർക്ക് സാമാന്യത്തിലധികം ത്രുപ്തിയായി എങ്കിലും ആവശ്യം തന്റേതായിപ്പോയല്ലോ എന്ന് വിചാരിച്ച് ഒരു ദീർഘശ്വാസത്തോടു കൂടി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/59&oldid=167538" എന്ന താളിൽനിന്ന് ശേഖരിച്ചത്