ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---145--

ഏതാനു സ്വത്ത് സ്വാധീനത്തിൽ ആയാൽ തൽക്ഷണം പൂർവ്വകഥകയെല്ലാം മറന്നു. നടവടിയല്ലാം മാറ്റി. പിന്നെ കളിപ്പാൻ പോകേണമെങ്കിലും മോനാവുവേണം. കുറച്ചുകഴിഞ്ഞാൽ ധൂർത്തിന്റെ ശക്തികൊണ്ടു പണം സാമാന്യം നശിച്ച മോനാവുകേറിനടക്കുവാൻ സാധിക്കയില്ലെന്നാവും. അപ്പോൾ കുതിരവണ്ടിയാകും. പിന്നെയും കുറച്ചുകഴിഞ്ഞാൽ കാളവണ്ടിയായി. കുറച്ചുകൂടികഴി‍ഞ്ഞാൽ അതിനും നിവൃത്തിയില്ലാതെയായിട്ട് വാലിയക്കാരനും ചെല്ലപ്പെട്ടിയുമായിട്ടുകാണാം. അവസാനം "ഉള്ളതും പോയെന്റെ ഉണ്ണിയമ്മെ" എന്നായിത്തീരും.

ഇങ്ങിനെ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും" എന്ന കൂട്ടത്തിലുള്ളവർ ഇപ്പോൾ വളരെയുണ്ട്. "വരവിനുസമാനംചിലവുവേ​ണം"എന്നുള്ളതും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അവസ്ഥനടിച്ചും അനാവശ്യമായുമല്ലാതെ നല്ലകാര്യങ്ങൾക്കുവേണ്ടി ഒരു പൈ പോലും ഈ വകക്കാർ ചിലവുചെയ്തു എന്നുവരികയില്ല. സൽപാത്രദാനംകൊണ്ടും മറ്റുമാണ ധനം ക്ഷയിച്ചത എങ്കിൽ "ശോഭന്തേഗളിതവിഭവാശ്ചാർത്ഥിഷുനരാഃ", എന്നു പറഞ്ഞിട്ടുള്ളതുപോലെ അവർ ലോകത്തിലെപ്പോഴും സാമാന്യന്മാരായിരിക്കുന്നതാണല്ലൊ.

കഥയില്ലാതെയുള്ള ദുരിതമാണ് ഇവരെ നശിപ്പിക്കുകയും ലോകനിന്ദയ്ക്കു പാത്രമാക്കുകയും ചെയ്യുന്നത്.

ഒരിക്കൽ ഒരാൾ ഒരു കയ്യിൽ പരിചയും മറ്റേകയ്യിൽ വാളും ധരിച്ചു കൊണ്ടു നടക്കുമ്പോൾ "ഇതെന്തിനാണ്" എന്ന ആരോ ചോദിച്ചതിന്ന "പണ്ടു ഞങ്ങളുടെ തറവാട വളരെ സ്വത്തുള്ളതും കേളികേട്ടതുമായിരുന്നു. അന്ന് അകമ്പടി കൂടാതെ പുറത്തിറങ്ങുക പതിവില്ലാ. ഇപ്പോൾ സ്വത്ത അധികമില്ലെങ്കിലും സ്ഥാനമാനങ്ങൾ കളഞ്ഞുകൂടല്ലൊ എന്നവിചാരിച്ചു വല്ലദിക്കിലേക്കും പോകേണ്ടി വരുമ്പോൾ ഞാൻ തന്നെ വാളും പരിചയും കയ്യിലെടുക്കുകയാണ്" എന്നു മറുവടിപറഢഞ്ഞതായി കേട്ടിട്ടുണ്ട്. ഇ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/6&oldid=167539" എന്ന താളിൽനിന്ന് ശേഖരിച്ചത്