199-----
ഒരെഴുത്ത്
--------- :0: ---------
(വിവേകാനന്ദസ്വാമികൾ ഒരു സ്നേഹിതനയച്ചത്)
കല്പ്പിക്കുന്നു വെളിച്ചമായിരുളും മെങ്ങാസ്സൗഖ്യമായ് ദുഃഖം നിക്പക്ഷാന്തരമായി നടപ്പെവിടെ നിന്നാരോഗ്യമായ് രോഗവും അപ്പോൾപ്പെറ്റ ശിശുകരച്ചിലെവിടെജ്ജീവോദയം ചെലുതാ യിപ്പോരിൽ സുമതേ, സുഖാനുഭവ മുണ്ടെന്നോ നിനയ്ക്കുന്നു നീ || 1.
കാളും കാന്തിയിൽ നാകവും നരകവും കൂടിക്കുഴമ്പായതാ ണീലോകം പുനരോ#ക്കിലീ യതിരു വിട്ടാകും ഗമിക്കാവതോ ? കാലേ തങ്ങളുടെ കർമ്മമാം കയറിനാൽ കണ്ഠം കുടുക്കീട്ടു താൻ മലേന്തുന്നടിമ പ്രവൃത്തിയൊഴിയും നാമെങ്ങു ചെന്നാലിനി ? 2.
(തൎജജമ) എൻ . കുമാരനാശാൻ
പലവക
(പുസ്തക പരിശോധന)
ധർമ്മ ഗുപ്ത വിജയം (കഥകളിപ്പാട്ട് ) :--- തെലപ്പുറത്ത് നാരായണൻ തമ്പി അവറുകളുടെ കൃതിയായ മെല്പറഞ്ഞ പുസ്തകം ഞങ്ങൾ സന്തോഷത്തോടെ കൈപ്പറ്റിയിരിക്കുന്നു . പ്രസ്തുത പുസ്തകത്തിലെ ശ്ലോകങ്ങൾ മുഴുവൻ സംസ്കൃതവും പടങ്ങളെല്ലാം മണിപ്രവാളവുമാണ് . കഥകളിയിൽ പ്രെയേണ വിമുഖന്മാരായിതീർന്നിട്ടുള്ള മലയാളികൾ ഇങ്ങനെയുള്ള കൃതിയേപാടി ശ്ലാ ഘിക്കാതിരിക്കയില്ലെന്നാണ് ഞങ്ങൾക്ക് തൊന്നുന്നത്. കവിതയ്ക്ക പഴക്കവും ഓജസ്സും ഉണ്ടെന്നു മാത്രമല്ല കഥകളിയിൽ ആവശ്യം വെണ്ടുന്ന രസ നിഷ്യനികളായ പടങ്ങളും ഇതിൽ ധാരാളമുണ്ട് . എന്നും മറ്റും പറഞ്ഞു ഞങ്ങൾ വായനക്കാരെ ഭ്രമിപ്പിക്കുന്നില്ല . ധർമ്മ ഗുപ്തൻ അംശ മതിയുടെ അടുക്കലെക്ക് പൊകുമ്പോൾ പിശാചിനെ കണ്ടുമുട്ടുന്നതും കവിയുടെ മനോ ധർമ്മത്തിന്നനു രൂപമായിരിക്കുന്നു . ആണ്ടാട്ട പാട്ട ജാതിയിലുള്ള പടങ്ങളെ ഉപയോഗിച്ചതു പാത്രത്തിന്നു ചെർന്നതുതന്നെ എന്നാൽ അച്ചടി ഒന്നുമാത്രമാണ് ദുസ്സഹമായിരിക്കുന്നത്.
സ്വന്തം
പഞ്ചകോശ വിവേകപ്രകരണം ദക്ഷിണാ മൂർത്യ് ഷ്ടകം , ശ്രീമൽ ഭഗവൽഗീത ഈ പുസ്തകങ്ങൾ സന്തോഷത്തോടെ കൈപ്പറ്റിയിരിക്കുന്നു . അഭിപ്രായങ്ങൾ വഴിയെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |