ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
T.S.Subramania&Co.


             ---------
    താംബൂല വിഹാരം ഒരു സുഖാനുഭവ സാധനം തന്നെ.
                                     ----:0:-----
 വെറ്റിലമുറുക്കിനെ സ്വാദുപിടിപ്പിക്കുന്ന ഒരു രുചിപ്രദമായ

സുഗന്ധവസ്തു. രമ്യം. വിശേഷം . രുചിപ്രദം

ഇത മേത്തരം കസ്തൂരി, പനിനീർസത്ത്, അത്തർ മറ്റു സുഗന്ധവസ്തുക്കൾ എന്നിവ ചേർത്തുണ്ടാക്കിയ നൂതനമായ ഒരു കൂട്ടാകുന്നു. വെറ്റിലമുറുക്കിന്ന് അതിരസം ഉണ്ടാകും. മുറുക്കുന്നവർക്ക് ഇത അതിസുഖാനുഭവമായൊരു സാധനമാകയാൽ അവർ ഈ സാധനത്തെ വാങ്ങി പരീക്ഷിച്ചുനോക്കേണ്ടതാകുന്നു.

ഒരു അളുക്കിന്ന വില ............. 0.4 മാത്രം . 12 അളുക്കുകൾക്ക് ....................2.12 തപാൽകൂലി പുറമേ.

DANTADHAVANA CHURNA . ദന്തധാവന ചൂർണ്ണം.

ശ്രുതിപ്പെട്ട പല്ലുതേപ്പാനുള്ള പൊടി. ഒരു പെട്ടിക്ക വില 0.8 ണ. തൊണ്ണുകേടുകൾക്കും പല്ലിലോ, അതിനടുത്തോ ഉണ്ടാവുന്ന പുണ്ണുകൾക്കും , പല്ലിന്റെ ദ്രവിച്ചുപോകലിനും വേദനക്കും പല്ലിൽനിന്ന് ചോരപോകുന്നതിനും വായ നാറ്റത്തിന്നും ഉതകുന്ന ഒരു പൊടിയാണിത . ഈ പൊടി പല്ലിലുണ്ടാവുന്ന കറ , കേടു മുതലായവയെ നശിപ്പിക്കും. പല്ലുകളിന്മേൽ ചിലപ്പോൾ കുമ്മായമിട്ടതുപോലെ പറ്റിപ്പിടിച്ചുകാണുന്ന ഒരു വസ്തുവുണ്ട. അതിനേയും ഈ പൊടി നശിപ്പിച്ചു നീക്കും. നാറ്റമുള്ള സകലദന്ത സക്തങ്ങളേയും ഈ പൊടി നശിപ്പിക്കും. പല്ലിന്മേൽ പറ്റിപ്പിടിച്ചിരിക്കുന്നതിനെയെല്ലാം കളയും മുത്തുപോലെ വിളങ്ങുന്ന പല്ലുകളെ ഈ പൊടികൊണ്ട് സമ്പാദിക്കാം. പല്ലുകൾക്ക് ബലവും ശക്തിയും ജനിക്കും. ഊണിന്ന ഒരു രുചിയും വരും. ദന്തദ്രവവും ഉണലുകളിൽ പുണ്ണും കുരുവുമുണ്ടാവുമ്പോൾ ഈ പൊടി വളരെ നന്ന്. ഇതിന്ന പുളിരസമില്ലാ. വളരെ മിനുസമാം വണ്ണം നേരിയ പൊടിയാക്കിയ ചൂർണ്ണമാകകൊണ്ട് പല്ലിന്നു ഉരസൽതട്ടി കേടുവരുന്നതല്ല. പല്ലുകൾക്കു ചീച്ചൽതട്ടി ഉരുമാറ്റം വരുന്നതിനെ ഈ പൊടി തടുക്കും. പല്ലുകളിൽ കുടികൊണ്ട് നാശം വരുത്തുന്ന അതിസൂക്ഷ്മങ്ങളായ അണുപ്രാണികൾ ഉണ്ട.അവയെ ഈ പൊടി കൊല്ലും. തൊണ്ണുകളെ ച്ചൂടുപിടിപ്പിച്ചോ വേദനപ്പെടുത്തിയോ ചാറിച്ചിൽ മുതലായവയൊന്നും രം ചൂർണ്ണം മൂലം ഉണ്ടാവില്ല. നാവിനും മൂക്കിനും ഈ ചൂർണ്ണം സുഖകരമാണ. കിഴവന്മാർ പ്രത്യേകിച്ചും ഈ ചൂർണ്ണം ഉപയോഗിക്കേണ്ടതാണ. അപ്പോൾ അവർക്ക പല്ലുകൊണ്ടുള്ള പ്രയോജനം മരണപര്യന്തമുണ്ടായ്‌‌വരും. വായക്ക രുചികരവും സൗ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/61&oldid=167541" എന്ന താളിൽനിന്ന് ശേഖരിച്ചത്