ദവും ജനത്തിന്നനുഗ്രഹവും വാങ്ങിച്ചതിൽ ആദ്ദേഹം കാണിച്ചിട്ടുള്ള നിഷ്പപഭമായ ഗുരുഭക്തി ഏറ്റവും പ്രശംസിക്കത്തക്കതു തന്നെ. യുദ്ധത്തിൽ ധർമ്മപുത്രർക്കു ജയം കിട്ടീയിഎല്ലെങ്കിലും യുദ്ധമര്യാദവിട്ട് ചില അക്രമങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറയാതിരിപ്പാൻ നിവ്രുത്തിയില്ല. ഗുരുനാഥനും ബ്രാഹ്മണ ശ്രേഷ്ഠനുമായ ദ്രോണാചാര്യരോട് അശ്വത്ഥാമാവിനെക്കൊന്നുയെന്നു ശൂദ്ധം പൊളിപറഞ്ഞു വില്ലുവെപ്പിച്ച് അദ്ദേഹത്തിനെ കൊലപ്പെടുത്തിയത് കപടമാനുഷനായ ശ്രീക്രുഷ്ണന്റെ നിർബന്ധപ്രകാരമാണെങ്കിലും ധർമ്മപുത്രർക്കും എന്നെന്നെക്കും പശ്ചാത്താപത്തിനു കാരണമായും പ്രത്യക്ഷത്തിൽ ഭൂസ്പർശമില്ലാത്ത തന്റെ തേര് താണുപോകയാൽ അധ:പതനത്തിന്ന് നിമിത്തമായും ഒഴിച്ചാലൊഴിയാത്തതായും ഉള്ള ഒരു വലിയ അധർമ്മമാണെന്നു പറയാതെ കഴിയില്ല. അധർമ്മം ചെയ്തിട്ടേ ശത്രുജയം സാധികൂ എന്നായി വരുന്ന ധർമ്മസങ്കടത്തിൽ അധർമ്മവും ന്യായമാണെന്നും ദേവലോകനടപടിമാത്രമേ ഇവിടെശരണമായിക്കാണുന്നുള്ളൂ. ഇതുതന്നെയാണ് ധർമാധർമ്മ സ്വരൂപിയായ ഭഗവാൻ ശ്രീക്രുഷ്ണന്റെ വിധി.
== ബ്രുഹസ്പതി ==
കുജപദ്ധതിക്കു പുറമേ, ഭൂമിയുടെ അണ്ഡാകാര പദ്ധതിയിൽ നിന്നു വളരെ വളരെ ദൂരത്തായി , സൂര്യവ്യൂഹത്തിന്റെ ആത്യതികത്ത് അതി സൂക്ഷ്മങ്ങളായ അസംഖ്യം ഉപഗ്രഹങ്ങളുടെ സമ്മിശ്രമായ വക്രഗതികൾക്ക് യാതൊരു തടസ്ഥവും തട്ടാത്തവിധം ദിഗന്തരങ്ങളിൽ അത്യന്തം പ്രതാപോൽക്കക്ഷത്തോടൂകൂടീ ഭീമനിദ്രഹനായ ബ്രുഹസ്പതി സദാ സൂര്യ മണ്ഡലത്തെ ചുറ്റിസഞ്ചരിക്കുന്നു. സൂര്യ തേജസ്സുകൊണ്ട് പ്രകാശിക്കുന്നവയും വലിയ ഗോളങ്ങളായ ശനി മുതലായ് വേറേ ചില ഗ്രഹങ്ങൾ ഇതിലും അകലെയായി ചരിക്കുന്നുണ്ട്. എന്നാൽ ബ്രുഹസ്പതിയോളം വലി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |