രിഭ്രമണത്തിനു ഭൂമിക്കുവേണ്ടി വരുന്നതിൽ പകുതി സമയം കൂടീ ആവശ്യ്യപ്പെടുന്നില്ലന്നുള്ള സംഗതി ആലോചിക്കുമ്പോൾ ആ ചലനത്തിന് എന്തു വേഗമുണ്ടായിരിക്കണമെന്ന് വായനക്കാർക്ക് ഊഹിക്കാവുന്നതാണ്
(തുടരും) എം ശങ്കരപ്പുതുവാൾ ബി. എ. ബി. എൽ.
== ഒരു നീളം കുറഞ്ഞ കത്ത് ==
കാര്യം കുടുക്കിലകപ്പെടുത്തിയല്ലോ. ആ കുരുത്തം കെട്ടവൻ അന്യായം കൊടുത്തു കഴിഞ്ഞു. ഇനി ഒന്നാലോചിക്കാതെ കഴിയില്ല എന്നു പറഞ്ഞുകോണ്ടാണ് ക്രുഷ്ണമേനോൻ ആപീസ് മുറിയിൽ കേറിവന്നത്. ഞാൻ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് എട്ടൊൻപത് മണിസമയത്ത് അന്നേക്ക് വെച്ചിട്ടുള്ള മൂന്നു ആൽ കേസ്സുകളുടെ റിക്കാടുകളൊക്കെ നോക്കിക്കഴിഞ്ഞ് കക്ഷികളെ പിരിച്ചയച്ചു അതേ ഉള്ളൂ. അപ്പോഴാണ് ക്രുഷണമേനോൻ വന്നത്.
ഞാൻ- കുഞ്ഞുണ്ണിമേനോൻ അന്യായം കൊടുത്തു ഇല്ലേ- ഞാൻ മൂന്നുനാലു ദിവസം മുമ്പേ കോടതിയിൽ വെച്ച് കേട്ടു. പക്ഷേ കാര്യത്തിന്റെ സ്വഭാവം മുഴുവനും മൻസ്സിലായില്ല. സമൻസ് കിട്ടിയാൽ നിങ്ങൾ ഇവിടെ വരാതിരിക്കില്ലെന്നും അപ്പോൾ കാര്യം മുഴുവൻ മനസ്സിലാക്കാമെന്നും വിചാരിച്ചിരിക്കയാണ്. അയാൽ ആ മഹാകുണ്ടാമണ്ടിക്കാരനാണെന്ന് നിങ്ങൾക്കുതന്നെ പലസംഗതിവശാലും അറിവാനിടയുണ്ടായിട്ടുള്ളതാണ്, പോരെങ്കിൽ ഞാനും നിങ്ങളോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങിനെ ഇരിക്കെ നിങ്ങൾ അയാളോട് എടവാട് ചെയ്യാനാലോചിച്ചതേ തെറ്റാണ്
അതൊക്കെ ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. റിക്കാട്ടുക്കളൊക്കെ ക്രമത്തിലൊന്ന് വായിച്ചുനോക്കിയാൽ നന്ന് എന്ന് പറഞ്ഞ് ക്രുഷ്ണമേനോൻ കെട്ടഴിച്ചു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |