വഴിയൂണ്ടോ എന്ന് ആലോചിക്കാതെ കഴിയില്ല. കുഞ്ഞുണ്ണിമേന്റെ ഈ എഴുത്തിന്ന് ഞാൻ അയാൾക്ക് ഇങ്ങിനെ ഒരെഴുത്തയച്ചു- നോക്കിൻ
൧൦൭൮ വ്രുശ്ചികം ൧൨ നു ശ്രീ
നിങ്ങളുടെ എഴുത്തിൽ തൊള്ളായിരം ഉറുപ്പിക എന്ന് എഴുതിക്കാണുന്നതിന്റെ അർത്ഥം നിക്കു മനസ്സിലാകുന്നില്ല. തുണ്ടുപറമ്പിനെപ്പറ്റി അതിൽ യാതൊന്നും പറഞ്ഞിട്ടും ഇല്ല. പൂവള്ളിപ്പറമ്പും പത്തായപ്പുരയും കൂടി തൊള്ളായിരം ഉറുപ്പികക്കു കിട്ടുന്നതല്ലെന്നും അത് രണ്ടും കൂടീ ആ സംഖ്യക്ക് ഞാൻ തരാമെന്നു പറഞ്ഞിട്ടില്ലെന്നും നിങ്ങൾക്ക് അറിവുള്ളതാണ്. പറമ്പും പുരയും വിൽക്കുന്നപക്ഷം അതോടു ചേർന്ന ചെറിയ തുണ്ടു പറമ്പുകൊണ്ട് ആർക്കും ഉപയോഗമുണ്ടാകാത്തതിനാൽ അതിന്നുതക്ക വിലകിട്ടീല്ലെന്നു വികാരിച്ചാണ് പൂവള്ളിപ്പറമ്പിന്നും പത്തായപ്പുരക്കും കൂടീ ആയിരത്തെണ്ണൂറ് ഉറുപ്പികയും ത്തുട്ണുപറമ്പിന്നു നൂറുറുപ്പികയും കൂടീ ആയിരത്തിതൊള്ളായിരം ഉറുപ്പികക്ക് ഞാൻ തരാമെന്നും നിങ്ങൾ അപ്രകാരം വാങ്ങാമെന്നും നോം ആദ്യം കണ്ട് സംസാരിച്ചപ്പോൾ നിശ്ചയം ചെയ്ത് പിരിഞ്ഞതും, പിന്നീടും തീർച്ച പറയേണമെന്നാവശ്യപ്പെട്ട് നിങ്ങൾ എഴുതി അയച്ചപ്പോൾ ഞാൻ നിങ്ങൾക്ക് മറുവടിയായി എഴുതി അയച്ചതും ഉണ്ടായിട്ടുള്ളത്. അതുപ്രകാരം നടക്കുന്നതിന്ന് നിങ്ങൾക്ക് സമ്മതമല്ലെങ്കിൽ ഈ കാര്യത്തിൽ നിന്ന് ഞാൻ പിന്വലിക്കുന്നു. തൊള്ളായിരം ഉറുപ്പിക എന്ന എന്റെ എഴുത്തിൽ എഴുതീട്ടുണ്ടെങ്കിൽ അത് കയ്യബദ്ധം പറ്റിയതാണെന്ന് നിങ്ങൾക്ക് തന്നെ ഊഹിപ്പാനിടയുള്ളതാണ്. ഇനിക്കും ആ എഴുത്ത് ഒന്ന് കാണ്മാൻ അയച്ചു തന്നാൽ കൊള്ളാം. എന്ന് ക്രു.മേ (ഒപ്പ്)
ക്രു.മേ ഇതിനു ബദലായി കുഞ്ഞുണ്ണിമേനോൻ അയച്ചത് രജിസ്ത്രകത്താണ്- ഇതാണത്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |