ക്രു. മേ- നഷ്ടം ഞാനത്ര കൂട്ടാക്കുന്നില്ല. ഇതിലധികം വന്നാലും സഹിപ്പാൻ ഞാൻ ത്രാണിയുള്ളവനാണെന്ന് നിങ്ങൾക്കുതന്നെ അറിയാമല്ലോ. എന്നാൽ ഞാൻ ആലോചിച്ചിട്ടോ ആലോചിക്കാതെയോ ഒരുപ്രകാരത്തിൽ ഒരിക്കൽ ഒരു സമ്മതം കൊടുത്തിട്ടു പിന്നീടു മറിച്ചു പ്രവ്രുത്തിച്ചു എന്ന് കാര്യസ്വഭാവം അറിയുന്നവർ ആക്ഷേപിക്കയില്ലെങ്കിലും , മറിച്ചു പ്രവ്രുത്തിക്കുന്നതിനാൽ എന്റെ മനസ്സാക്ഷിക്ക് ഉണ്ടാകുന്ന ഒരു ദണ്ഡവും, ഇല്ലെങ്കിൽ ഈ രണ്ടു ജനദ്രോഹികളുടെ തെമ്മാടിത്തത്തിനു കീഴടങ്ങി ഭയപ്പെട്ട് അവരുടെ ഇഷ്ടം പോലെ പ്രവ്രുത്തിച്ചു എന്നുവരുന്നതിനാലുണ്ടാകുന്ന ഒരു സാഭിമാനക്കുറവും, ഇങ്ങിനെ രണ്ടു സംഗതികൾ ഉള്ളതിനാൽ ഏതിനെയാണ് അധികം ആലോചിക്കേണ്ടത് എന്നുമാത്രമാണ് ഇപ്പോഴത്തെ വിചാരം.
ഞാൻ- ഈ കാര്യത്തിൽ മനസ്സാക്ഷിക്കു ദണ്ഡമുണ്ടാകേണ്ട ആവശ്യമില്ല. നിങ്ങൾക്കും അശ്രദ്ധനിമിത്തം ഒരു അബദ്ധം പറ്റിയതല്ലേ. ആ അബദ്ധത്തെ അപേക്ഷിച്ച് മനപൂർവ്വമായി അന്യായമായ ലാഭം സമ്പാദിക്കാമെന്ന് ഒരുങ്ങിയിരിക്കുന്നവരുടെ ദുർമ്മോഹം ഫലിക്കാതിരിപ്പാൻ മാർഗ്ഗമൂണ്ടെങ്കിൽ അതുതന്നെയാണ് മുമ്പിൽ ആലോചിക്കേണ്ടത്. ആകട്ടെ നിങ്ങൾ മുഖദാവിൽ സംസാരിച്ച് തീർച്ചപ്പെടുത്തുമ്പോൾ കേട്ടതായിട്ട് വല്ല സാക്ഷിയും ഉണ്ടോ?
ക്രു.മേ- ഇല്ല, എന്നാൽ പറമ്പും പുരയും കൂടി തൊള്ളായിരം ഉറുപ്പികയിലും വളരെ അധികം വിലപിടിക്കുന്നതാണെന്നും ആയിരത്തെണ്ണൂറൂവരെയും കലക്കത്തുരാമൻനായർ ചോദിച്ചിട്ടുണ്ടെന്നും തെളിയിക്കാം.
ഞാൻ- അങ്ങിനെ ഒരു തെളിവ് ആവശ്യം തന്നെ. എന്നാൽ രേഖാമൂലം ഉള്ള നിങ്ങളുടെ വെളിവായ സമ്മതത്തിനെ ആ തെളിവ് എത്രത്തോളം ഇളക്കുന്നുണ്ട്? സാരമില്ല.
ക്രു. മേ- എങ്ങിനെയായാലും വേണ്ടില്ല. വാദിക്കാതിരിപ്പാൻ വിചാരിക്കുന്നില്ല.ഹൈക്കോടതിവരെ ഈ ഇട്ടിക്കോരുവു മു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |