ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ട്ടിക്കോരുവും കൂടീ വിധി സമ്പാദിക്കട്ടെ, എന്നിട്ടവസ്തുനടത്തിമേടിച്ചു കൊണ്ടുപോകട്ടെ. ഞാൻ മനസ്സാലെ കൊടുക്കയില്ല തീർച്ചതന്നെ. പുരുഷധർമ്മത്തിന്ന് വിരോധമായി ഭീഷണിക്ക് കീഴൊതുങ്ങാൻ വിചാരിച്ചിട്ടും ഇല്ല. ഗുമസ്തനോട് ഒരു വക്കാലത്ത് എഴുതിക്കൊണ്ടുവരാൻ പറയിൻ. ഞാൻ- വരട്ടെ. ഇട്ടിക്കോരുമേനോൻ വക്കിലായോ സാക്ഷിയായോ ഉള്ള യാതൊരു കേസ്സിലും ഞാനും എന്നെപ്പോലെതന്നെ മറ്റും ചില വക്കീലന്മാരും അയാളുടെ പേരിൽ ഞങ്ങൾക്ക് വെറുപ്പ് കാണിക്കാൻ വേണ്ടി വക്കാലത്ത് ഏൽക്കില്ലെന്ന് ഒരു നിശ്ചയൻ ചെയ്തിട്ടുണ്ട്. ഈ കേസ്സിൽ നമ്മുടെ രാഘവമേന്നവക്കാലത്ത് കൊടുക്കു. ആൾ കൊച്ചു മിടുക്കനാണ്. നല്ല ബുദ്ധിയും ആലോചനയും ഉണ്ട്. മര്യാദക്കാരോട് വളരെ മര്യാദക്കാരനും മിസ്റ്ററെപ്പോലെ ദുർവ്വത്തരോട് ഗജപോക്രിയുമാണ്. മിസ്റ്റരെ കണ്ണിനു നേരെ കണ്ടാൽ മതി എവിടെ വച്ചായാലും വേണ്ടതില്ല നേരമ്പോക്കായിട്ടെങ്കിലും വല്ലതും പറൻബ്ജ്ഞു വഷളാക്കിയില്ലെങ്കിൽ അങ്ങോർക്ക് ഉണ്ട ചോറ് ദഹിക്കയില്ല. അതുകൊണ്ട് രാഘവമേനോൻ ഉള്ളദിക്കിൽ ആ സാധു മനസ്സമാധാനത്തോടൂകൂടീ ഒരു മിനിട്ട് തികച്ചും ഇരിക്കയില്ല. രാഘവമേന്നാണ് എത്രുവക്കീൽ എന്നറിയുമ്പോൾ തന്നെ മിസ്റ്റരുടെ മനസ്സ് ഒന്ന് കുലുങ്ങാനുണ്ട്. രാഘവമേന്ന് കേസ്സ് മുഴുവൻ മനസ്സിലാക്കി വക്കാലത്ത് ഇന്നുതന്നെ കൊടുക്കു. ഞങ്ങൾ രണ്ടുപേരും കൂടീ അന്യായഭാഗത്തു നിന്ന് ഫയലാക്കിട്ടുള്ള അസ്സൽ രേഖ ഇന്നു തന്നെ കോടതിയിൽ‌വച്ച് പരിശോധിക്കാം. നാളെ പത്രിക തയ്യാറാക്കി കൊടുക്കാം ഒരെഴുത്തും കൊടുത്ത ക്രുഷ്ണമേന്നെ രാഘവമേന്റെ അടുക്കലേക്ക് അയകയും ചെയ്തു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/22&oldid=167568" എന്ന താളിൽനിന്ന് ശേഖരിച്ചത്