ക്രു.മേ- അതെ ക്രുഷ്ണമേന്റെ തന്നെ.
രാ.മേ- നിങ്ങടെ ഭാഗത്ത് നിന്ന് ഫയലാക്കിയ ‘എ’ എന്ന രേഖയും പ്രതിഭാഗം ‘൧‘ എന്ന രേഖയും തമ്മിൽ സാരമായ വല്ല വ്യത്യാസവും ഉണ്ടോ? ഉണ്ടെങ്കിൽ എന്താണ്?
ക്രു.മേ-‘൧‘ എന്ന രേഖയിൽ ചിലതെല്ലാം കൂട്ടീ എഴുതീട്ടുണ്ട്.
രാ.മേ-‘൧‘ എന്ന രേഖയിൽ കൂട്ടിയെഴുതികാണുന്നത് ‘എ’ എന്ന എഴുത്തിൽ ഇല്ല. അതല്ലേ നിങ്ങൾ പറയുന്നത്?
ക്രു.മേ- അല്ല ‘എ’ എന്ന എഴുത്തിൽ ഇല്ലാത്ത ചില സംഗതികൾ’൧‘ എന്ന എഴുത്തിൽ കൂട്ടീ എഴുതീട്ടുണ്ട് എന്നാണ്.
രാ.മേ- ‘എ’ എന്ന രേഖയും ‘൧‘ എന്ന രേഖയും കൂടീ നോക്കിയാൽ രണ്ട് കടലാസ്സുകളും തമ്മിൽ വല്ല വ്യത്യാസമുണ്ടോ? ഈ ചോദ്യത്തിനു സമാധാനം പറവാൻ കുഞ്ഞുണ്ണിമേനോൻ കൂടിൽ നിന്ന് പരുങ്ങുന്ന സമയത്ത് രാഘവമേനോൻ പെട്ടന്ന് ഒച്ച ഉയർത്തിയും മുഖഭാവം വല്ലാതെ ഒന്ന് പകർന്നുകൊണ്ട് അതിന് തുടർച്ചയായിത്തന്നെ ‘വ്യത്യാസങ്ങളുണ്ടെങ്കിൽ എന്തെല്ലാമെന്ന് പറയൂ, വേഗം പറയൂ‘ എന്ന് ഇടിവെട്ടുന്നമാതിരി ഒരു ചോദ്യം കൂടി ചെയ്തു. രണ്ടൂ കടലസ്സുകളും തമ്മിൽ ഒരു വ്യത്യാസം മാത്രം ഉള്ളത് തനിക്കറിവുള്ളതിനാൽലതിനെ അപ്പോൾ പറയുന്നത് താൻ ചെയ്ത ക്രുത്രിമത്തെ വെളിപ്പെടുത്തുവാൻ സഹായിച്ചെങ്കിലോ എന്ന് ഭയപ്പെട്ടു വ്യത്യാസമില്ല. ഒരേ തരത്തിലുള്ള എഴുത്തുകടലസ്സുകളാണ് എന്ന് മറുപടി പറഞ്ഞു.
രാ.മേ-‘എ’ എന്ന രേഖയിൽ ആദ്യത്തെ ഭാഗത്ത് ഒടിവിലെ വരി വായിക്കൂ.
ക്രു.മേ- ‘പൂവുള്ളിപറമ്പും പത്തായപുരയും’
രാ.മേ-‘൧‘ എന്ന രേഖയിൽ ഒടുവിലെത്തെ വരിയെന്താണ്.
ക്രു.മേ- ‘തുണ്ടുപറമ്പോടുകൂടീ ആയിരത്തി’
രാ.മേ- ഇനി ‘എ’ എന്ന രേഖയില ഒടുവിലെ വരിയും ‘൧‘ എന്ന രേഖയിലെ ഒടുവിലെ വരിയും കൂട്ടീവായിക്കു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |