ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ല്ല. അതുപോലെതന്നെ ഗുണാംശങ്ങൾ കാണുന്നതും അപൂർവ്വമായിരിക്കുമെന്നില്ല. ഇത് ഞാൻ ഒരു ചെറിയ കഥകൊണ്ട് ദ്രുഷ്ടാന്തപ്പെടുത്താം. നാലുദിക്കിലും നടന്ന് വിരുതു നേടിയ ഒരു ചിത്രമെഴുത്തുകാരൻ മനസ്സിരുത്തി എഴുതീട്ടുള്ള ഒരു പടം പല യോഗ്യന്മാരെയും കാണിച്ചു. അവരെല്ലാം ഒരുപോലെ സ്തുതിച്ചതല്ലാതെ ആരും ഒരു കുറ്റവും പറഞ്ഞില്ല. അയാൾ ഇതുകൊണ്ട് ത്രുപ്തിപ്പെടാതെ പടം നാലും കൂടിയ പെർവഴിയിൽ കെട്ടിത്തൂക്കി ഒരു പരസ്യവും എഴുതിപ്പതിച്ചു. അതായത് “ഈ പടത്തിന്റെ ഏതവശത്തിനെങ്കിലും വല്ല ന്യൂനതയും ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ആ ഭാഗത്ത് അടയാളം ചെയ്പാൻ അപേക്ഷ” എന്നായിരുന്നു. അയാൾ സന്ധ്യയോടുകൂടി വന്ന് ചിത്രം എടുത്ത് നോക്കിയപ്പോൾ അതിൽ എള്ളിടക്ക് സ്ഥലം കോറലില്ലാതെ കണ്ടില്ല. ചിത്രകാരന്ന് വളരെ കുണ്ഠിതമുണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. അയാൾ പിറ്റേ ദിവസം അതുപോലെയുള്ള വേറൊരു ചിത്രം കൊണ്ടുവന്നു തൂക്കി. ഏതെങ്കിലും ഗുണാംശം അടയാളപ്പെടുത്തണമെന്ന് പരസ്യം ചെയ്തു. അന്ന് സന്ധ്യക്ക് ചിത്രം നോക്കിയപ്പോൾ മുമ്പ് കുറ്റമാണെന്നു കാണിച്ചിരുന്ന ഭാഗം മുഴുവവനും ഗുണസൂചകമായ രേഖകളെക്കൊണ്ട് നിറഞ്ഞിട്ടുള്ളതായിക്കണ്ടു. ആദ്യത്തെ ചിത്രം കണ്ടപ്പോളുണ്ടായ ആശാഭംഗം ഇതുകൊണ്ട് നിർമ്മൂലനം ചെയ്തതായി വിചാരിക്കുമല്ലോ. തന്നെപ്പറ്റി മറ്റുള്ളവരുടെ ഇടയിലുള്ള അഭിപ്രായം ഒരാളോട് പറയുന്നതിന്ന് മുമ്പ് അയാൾ ഏതുതരക്കാരനാണെന്നും ആരാണെന്നും അറിയേണ്ട ചുമതലയുണ്ട്. ആളെ അറിയിക്കാതെ പറയുന്ന മുള്ളുവാക്കോ , പരിഹാസമോ, സ്തുതിയോ , തന്റെ സദാചാരത്തിറ്റ്നെ ഗതിയെ തദസ്ഥപ്പെടുത്തുകയും , മൈത്രീ ബന്ധത്തെ അഴിച്ചു കളയുകയും ചെയ്യും എന്ന് മാത്രമല്ല ഒരു വിടുവായനാണെന്നുള്ള പേരുകൂടി സമ്പാദിക്കുകയും ചെയ്യും. ഈ അ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/36&oldid=167583" എന്ന താളിൽനിന്ന് ശേഖരിച്ചത്