ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മോടിക്കാർ തട്ടിമിന്നിക്കുമ്പോലേ മറുനാട്ടുമൊഴി അങ്ങിനെ തന്നെ ഒരു മാറ്റവും വരുത്താതെ എടുത്ത് തനതെന്നപോലെ ഇട്ടുപ്പേരുമാറുക. ഇത് നമ്മുടെ മലയാളത്തിനെന്നല്ല മൊഴികൾക്കു പൊതുവേതന്നെ ഒരു വലിയ പുഴുക്കുത്തു പോലെ കേടു തട്ടിക്കുന്നതാണെന്നും കൂടിഓർമ്മവെയ്ക്കേണ്ടതാണ്. രണ്ട്-'മാറ്റം പൊരുൾക്കരുളിയും മൊഴിയിങ്ങെടുക്ക'. ഇതെന്തെന്നാൽ, പൊരുളിന്നു മാറ്റം വരുത്തിയും വരുത്താതേയും മൊഴിക്ക്മലയാളച്ചുവ നല്ലവണ്ണം വരുത്തി, ക്കൂട്ടത്തിൽക്കൂട്ടിയിണക്കി കേട്ടാലറിയാത്തമട്ടിൽ ചേർക്കുക. മൂന്ന്-'ഏറ്റക്കുറച്ചിൽ പലതും മൊഴിയിൽക്കൊടുത്തു മേറ്റ, ക്കുറിച്ച പൊരുൾ കൊണ്ടു നടത്തുകെങ്ങും'. ആയതെങ്ങിനെയെന്നാൽ, മോഴിയിൽ ചിലതു കൂട്ടിയോ കിഴിച്ചോ മാറ്റിയോ മറിച്ചോ എങ്ങിനെയെങ്കിലും പറഞ്ഞറിയിക്കേണ്ടുന്ന പൊരുൾ എല്ലാവർക്കും അറിയാറാക്കിക്കൊടുക്കുക. ഇവയിൽ ഒന്നാമത്തേത് ഏറ്റവുമ്മോശമാണെന്നു മുമ്പ്പറഞ്ഞിട്ടുണ്ടല്ലോ. രണ്ടാമത്തേത്, മൂന്നാമത്തെതിനെക്കാൾ താഴേയാണെന്നും പറയാവുന്നതാണ്.ഇതുകൊണ്ടുതന്നെ ഒടുക്കത്തേതാണ് എല്ലാറ്റിലും മെച്ച്മെന്നും അറിയാവുന്നതാണല്ലോ.എന്നാൽ വേണ്ടതുപോലെയായിയില്ലെങ്കിൽ ഇവയിലെല്ലാറ്റിലും വഷളായിത്തീരാനുള്ളതും ഇതുതന്നേയാകുന്നു.

നമ്മുടെ മലയാളം പണ്ടേതന്നെ പാട്ടം, പറയലും, എന്നു രണ്ടുവഴിക്കു തിരിഞ്ഞിട്ടുള്ളതുകൊണ്ട് രണ്ടിനമായിട്ടുതന്നെയാണ് ഇന്നും നടന്നുവരുന്നത്. അതിൽ, പറയുന്ന മലയാളം പാട്ടിലും ഉൾപ്പെടുത്താതേ കഴിയില്ല എങ്കിലും കന്നങ്ങൾ പറയുന്നതിനെ വലിയ നിലയിലുള്ളവരേക്കൊണ്ടു മറ്റും പറയിപ്പിച്ചാൽ ഒട്ടും പന്തിയാവില്ല. പാട്ടുമലയാളമെല്ലാം, പറയുന്നേടത്തു ചേർക്കുന്നതായാലും വലിയ ചീത്തയായിത്തീരും. ഇതുരണ്ടും അറിവുള്ളർക്ക് കേട്ടാൽ തിരിച്ചറിയാം.എന്നുതന്നെയല്ല അറിയാത്തവർ വളരെയുണ്ടെന്നുംതോന്നുന്നില്ല.

ഇനി ഒന്നുപറവാനുള്ളത്,വേണ്ട്വരുന്നേടത്തേ കടംവാങ്ങിക്കാവു എന്നാണ്. നമ്മുടെ പഴയ ഈടുവയ്പുകളിൽ ഓരോപെട്ടി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/40&oldid=167588" എന്ന താളിൽനിന്ന് ശേഖരിച്ചത്