ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദാരിദ്ര്യഗഹണം

1 ഉലകിൽ കുടിയേറിവാഴുവാൻ

പലതും പാർക്കുകിലുണ്ട് ദുർഘടം

അതിൽ വെച്ചുദരിദ്രഭാവമാ

ണധികം ദുസ്സസഹമായസങ്കടം

2 ഗുണദോഷവിവേകബുദ്ധിയും

ഗുണവാന്മാരൊടു നല്ലിണക്കവും

അണയുന്നതൊരൊത്തനെങ്കിലും

പണമില്ലെങ്കിലതൊക്ക് നിഷ്ഫലം

3 കരികണ്ഠമതിൽ കരേറിനൽ

പരിവാരത്തൊടു യാത്രചെയ്തവൻ

ചരണേനചരിച്ചിടുന്നതി

ച്ചരിതം ഹന്തദരിദ്രതാഫലം

4 അപരന്നിലവിട്ടുചെയ്തിടു

ന്നപരാധങ്ങളിവങ്കലായവരും

നൃപസേവയുമിന്നു നാസ്തിയാ

മപമാനായ ദരിദ്രജീവിതം

5 മുതലൊക്കെനശിച്ചു പോയവൻ

മൃതദേഹത്തൊടു തുല്യനെത്രയും

സുതനും പ്രിയയും സുഹൃത്തുമ

ച്ചിതമില്ലാത്തവനിൽ പ്രിയപ്പെടാ

6 അറിവുള്ളൊരു യോഗ്യനാകിലും

വെറിയൻ നല്ലൊരുകാർയ്യമെങ്കിലും

പറയുന്നതുസമ്മതിക്കുവാൻ

കുറയുംഹന്തജനങ്ങൾ സന്തതം

7 ഉദരം നിറയാതെയെന്തികേ

രുദിതം ചെയ്തമരും ശിശുക്കളെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/43&oldid=167591" എന്ന താളിൽനിന്ന് ശേഖരിച്ചത്