ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേരള ക്ഷിതിരത്നമാല

ശ്രീ

പ്രണമ്യദേവംവിഘ്നേശം പ്രണമ്യചസരസ്വതിം.

ക്ഷിതിരത്നസ്രജം വക്ഷ്യേ മനോജ്ഞാംകേരളോചിതാം. ൧

വിഘനേശ്വരനായ ഗണപതിയേയും സരസ്വതിയേയും ന

മസ്കാരം ചെയ്ത മനോഹരമായും കേരള ദേശത്തേക്കു യോഗ്യ

മായും ഇരിക്കുന്ന ക്ഷിതിരത്നമാല എന്ന ഗ്രന്ഥത്തെ പറവാൻ തുടങ്ങുന്നു.

മധുകൈടഭ യാഃപൂർവ്വം മെദസാകല്പിതമഹീ

വിഷ്ണുനേത്രസമാഖ്യാതം ദ്വിജവര്യ്യസുമേധസാ. ൨

പണ്ട് വിഷ്ണുഭഗവാൻ മധുവെന്നും കൈടഭൻ എന്നും പേ രായ രൺറ്റ് അസുരന്മാരുടെ മേദസ്സകൊണ്ട് ഭൂമിയെ സൃഷ്ടിച്ചതാ യി സുമേധസ്സ് എന്ന മഹർഷിയാൽ പറയപ്പെട്ടിരിക്കുന്നു.

വർണ്ണാശ്രമപരിത്രാണം ധരയാം കരങ്കോചിതം.

തസമാദ്ധരാധപാൻ പ്രാഹുഃപ്രായേണകരസംഭവാൻ. ൩

ഭൂമിയിങ്കൽ വർണ്ണങ്ങൾ എന്ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രന്മാരേയും ആശ്രമങ്ങൾ എന്ന ബ്രഹ്മചർയ്യം, ഗാർഹസ്യം, വാനപ്രസ്ഥത, ഭിക്ഷുകത്വം ഇവയേയും രക്ഷിക്കുന്നത് ക്ഷത്രിയന (കരജൻ‌-വിഷ്ണുവിന്റെ കരത്തിങ്ക്ലൽനിന്ന ജനിക്കയാൽ ക്ഷത്രിയന കരജൻ എന്നും ബാഹുജൻ എന്നും പേര്) യോഗ്യമായിട്ടുള്ളതാകയാൽ മിക്കവാറും രാജാകന്മാർ ക്ഷത്രിയന്മാരെന്ന പറയപ്പെടുന്നു.

മുഗ്ദേന്ദുചൂഡസദനം ഗോകർണ്ണാഖ്യമനുത്തമം

സമുദ്രാദൂദ്ധൃതമ്യാവദ്രാമേണഭൃഗുസൂനാ.

ഉത്ഭുതം കേരളംതാവല്പാരാവാരാദപാരതഃ

ബ്രാഹ്മണ്യേഭ്യോദദൗരാമൊ വിപ്രാസതൽകേരളാധിപാഃ. ൫

ഭാർഗ്ഗരാമൻ (പരശുരാമൻ) അതി ശ്ലാഘ്യമായ ഗോകർണ്ണ ശിവക്ഷെത്രത്തെ സമുദ്രത്തിൽനിന്ന എപ്പോൾ ഉദ്ധാരണം ചെ

.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/51&oldid=167599" എന്ന താളിൽനിന്ന് ശേഖരിച്ചത്