ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-252- കേരള ബ്രാഹ്മണർ ഭൂമിയെ തങ്ങളുടെ പ്രജകൾക്ക് കൊടുക്കുകയും അവർതന്നെ അന്യോന്യം ക്രയവിക്രയങ്ങൾ ചെയ്കയും ചെയ്തുവരുന്നു.

    ആദത്തേപൃഥിവീം യസ്തുകേരളേസൊദകന്നര?                             
    സഏവതസ്യനാഥസ്യാൽസന്തസ്തംജന്മിനംവിദു.          ൧൧.

കേരളത്തിൽ ഉദകപൂർവ്വം യാതൊരു മനുഷ്യൻ ഭൂമിയെ വാങ്ങുന്നുവോ അവൻ തന്നെ അതിന്റെ നാഥനായി ഭവിക്കുന്നു.അവനെ സജ്ജനങ്ങൾ ജന്മി എന്ന് അറിയുന്നു.

    ജന്മേശ്വരത്വം മർത്ത്യാനാം പഞ്ചധാഭവതിക്ഷിതൌ
    ക്രീതംസഹജമാക്രാന്തംദ്വേധാലബ്ധഞ്ചകാലജം        ൧൨ 

ഭൂമിയിൽ ജന്മം അഞ്ചുവിധമായി മർത്ത്യന്മാർക്കുണ്ടാവുന്നു. അവ (൧)ക്രീതം(൨)സഹജം ൩)ആക്രാന്തം(൪)രണ്ട് പ്രകാരമായ ലബ്ധം(൫)കാലജം ഇങ്ങിനെ അഞ്ചുവിധമാകുന്നു.

   മൂല്യജത്വാതുവിധിവത്സോദകം ധരണീന്നര:
   ആദത്തേയന്തുതൽ പ്രോക്തം ജന്മക്രീതംബുധോത്തമൈ  .൧൩.

മനുഷ്യൻ വിലകൊടുത്ത ഉദകപൂർവ്വമായി വിധിക്കു ഒത്തവണ്ണം വാങ്ങുന്ന ജന്മം ക്രിതജന്മം എന്ന വിദ്വാന്മാരാൽ പറയപ്പെട്ടിരിക്കുന്നു.

   ബലാൽഗൃഹീതം ഭൂഖണ്ഡം ആക്രാന്തം സമുദീരിതം
   വിപ്രോട്ടിഷ്ടനൃപാണാന്തൽ പ്രോക്തന്നാന്യസ്യകേരളേ.    ൧൪

ബലാൽക്കാരം കോണ്ട് ആക്രമിച്ച കിട്ടിയ ഭൂഖണ്ഡത്തിന്ന് ആക്രാന്തജന്മം എന്ന പേർ. ഈ ജന്മം മലയാളത്തിൽ ബ്രാഹ്മണർ നിയമിക്കുന്ന രാജാക്കന്മാർക്കല്ലാതെ മറ്റൊരുത്തർക്കും സിദ്ധിക്കുന്നതല്ലാ.

    യേവൈഭൂതദ്രുഹോലോകേ ദേവബ്രാഹ്മണ നിറകോ:
    അഗമ്യയോഷിത്സക്താശ്ചഭൂപാജ്ഞാലംഘകാശ്ചയേ  ൧൫
    ഗൃഹദാഹാദികർത്താരോധർമ്മകർമ്മവിരോധിന:
    പ്രതിമാസുചചൈതന്യനാശനോദ്യതവൃത്തയ:              ൧൬
    വിരോധിനശ്ചപാന്ഥാനാംചോരോന്ത:പുരസമ്പദാ,
    ത്യക്തവർണ്ണാശ്രമോയശ്ചപരമുദ്രാവിലേഖക:              ൧൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/53&oldid=167601" എന്ന താളിൽനിന്ന് ശേഖരിച്ചത്