ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-253-

    ഏതേഷാംവൃഥിവീസർവ്വാബലാദാക്രമ്യതേനൃപൈ:
    ആക്രാന്തജന്മതൽജ്ഞേയംദേവാനാമപിതൽഭവൽ.  ൧൮

ആക്രാന്തജന്മം രാജാവിനമാത്രം സിദ്ധിപ്പാൻ കാരണത്തെ പറയുന്നു. പ്രാണിദ്രോഹം, ദേവനിന്ദ, ബ്രാഹ്മണനിന്ദ, അഗമ്യാഗമനം, രാജശാസനലംഘനം, ഗൃഹദഹനം, മുതലായ്ക, ധർമ്മകാര്യവിരോധം, oരo ശിരബിംബങ്ങൾക്ക് സാന്നിദ്ധ്യത്തെ നശിപ്പിപ്പാൻ വേണ്ടുന്ന ശ്രമം, വഴിയാത്രക്കാർക്ക് വിരോധം, സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്തിലെ സ്വത്തിനെ അപഹരിക്കുക, വർണ്ണാശ്രമമര്യാദയെ വിട്ടുനടക്കുക, കള്ളൊപ്പിടുക മുതലായ പാപം ചെയ്യുന്നവരുടെ ഭൂമിയെമുഴുവനും രാജാക്കന്മാർ അപഹരിക്കുന്നു. ഇങ്ങിനെ കിട്ടുന്ന ഭൂമിക്ക് ആക്രാന്തജന്മം എന്നുപേർ.oരo ജന്മം oരoശ്വരന്മാർക്കും സിദ്ധിക്കാം.

    ചൈതന്യനാശനംകർമ്മ പ്രതിമായാംകരോതിയ:
    സർവ്വാമക്രമ്യതൽഭൂമീംദ്യോദ്ദെവായഭൂപതി:            ൧ൻ.

oരo ശ്വരബിംബത്തിങ്കൽ സാന്നിദ്ധ്യം കളവാൻ ശ്രമിക്കുന്നവന്റെ ഭൂമിയെ മുഴുവൻ അപഹരിച്ച രാജാവ് ആ ദേവന വഴിവാട് ചെയ്യേണ്ടതാകുന്നു.(അതിനാൽ ആക്രാന്ത ജന്മം ദേവനും ഉണ്ട്)

    വൃത്ഥ്വീ ഭരണവൃത്തീനാം വൃത്ഥ്വീഭരണവൃത്തിഭി:
    ബലാദാക്രമ്യതേ വൃത്ഥ്വീപ്രജാനാന്നതുമേദിനീ           ൨0.

രാജാക്കന്മാർ മറ്റൊരു രാജാവിന്റെ ഭൂമിയെ ബലാൽകാരം കൊണ്ട അപഹരിക്കാറുണ്ടെങ്കിലും പ്രജകളുടെ ഭൂമിയെ (മുമ്പ വിവരിച്ച കാരണങ്ങൾ കൂടാതെ)അപഹരിക്കുമാറില്ല.

    ഭൂപാലാബഹവോവിപ്രൈ:ദാസാഏവപ്രകല്പിതാ:
    ദേവബ്രാഹ്മണരക്ഷാർത്ഥം രാജശബ്ദയുതായുതാ:      ൨൧

ബ്രാഹ്മണന്മാർ അനേകരാജാക്കന്മാരെ ദേവന്മാരെയും ബ്രാഹ്മണരേയും രക്ഷിപ്പാൻവേണ്ടി രാജശബ്ദത്തോടുകൂടിയും കൂടാതെയും തങ്ങളുടെ ദാസന്മാരായി കല്പിച്ചിട്ടുണ്ട്.

    തേഷാന്നിയതസങ്കേതാദ്രാഷ്ട്രാദ്യാസ്യാൽബഹിർദ്ധരാ
    സാന്യൈരാക്രമ്യതേഭൂപൈ:ബലാദേവബലോൽക്കടൈ: ൨൨




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/54&oldid=167602" എന്ന താളിൽനിന്ന് ശേഖരിച്ചത്