ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-254- അവരുടെ സങ്കേതസ്ഥലത്തിൽ നിന്ന് പുറത്തുള്ള രാജ്യം അധികം ബലമുള്ള അന്യരാജാക്കാന്മാരാൽ ആക്രമിക്കപ്പെടുന്നു.

   കേരളസ്യപരിത്രാണം മാതൃവംശ്യേഷുകല്പിതം
   സർവ്വത്രകേരളാധീശം കർവ്വംന്ത്യകം നൃപംദ്വിജാ:      ൨൩

കേരളദേശസംരക്ഷണം മരുമക്കത്തായക്കാരിൽ കല്പിക്കപ്പെട്ടിരിക്കുന്നു. ആ ബ്രാഹ്മണർ ഒരു രാജാവിനെക്കൊണ്ടുവന്ന കേരളരാജ്യത്തിന്ന മുഴുവനും അധിപതി ആക്കിത്തീർക്കുന്നു.

   കാശ്മീരാവന്തിചൊളാടി രാഷ്ട്രെഭ്യൊക്ഷത്രിയന്ദ്വിജാ:
   ആനീയമാതൃവംശ്യന്തം കൃത്വാകുർവ്വന്തിഭൂമിപം        ൨ർ.

കാശ്മീരം അവന്തി ചോളം മുതലായ ദേശങ്ങളിൽ നിന്ന് ഒരു രാജാവിനെക്കൊണ്ടുവന്ന അവനെ മരുമക്കത്തായക്കാരനാക്കി രാജാവാക്കിവെക്കുന്നു.

   ഏവഞ്ചബഹവ: പ്രാപ്താ: ഭുപാലാം,കേരളേപുരാ
   തൈർദ്ദത്തക്ഷിതയശ്ചാപിരാജാനസ്സന്തികേചന         ൨@

ഇങ്ങിനെ കേരളത്തിൽ അനേകം ഭൂപാലന്മാർ പണ്ട വന്നിട്ടുണ്ട. അവരാൽ കൊടുക്കപ്പെട്ട ഭൂമിയുള്ള ചിലർ രാജാക്കന്മാരായിരിക്കുന്നു.

   ശ്രേഷ്ഠാധരാക്ഷത്രിയപാലിതാസ്യാ
   ദാര്യാഭവേൽബാഹുജമെദിനീച
   വിപ്രക്ഷിതിശ്ശ്രേഷ്ഠതമേതിലോകേ
   പ്രൊക്താമുനീന്ദ്രൈ: ഖലുമദ്ധ്യമാന്യാ.                 ൧൫

ക്ഷത്രിയൻ സംരക്ഷണംചെയ്യുന്ന രാജ്യവും ക്ഷത്രിയന്റെ രാജ്യവും ശ്രേഷ്ടതയുള്ളവയാകുന്നു. ബ്രാഹ്മണന്റെ രാജ്യം ശ്രേഷ്ടതമമാകുന്നു. oരo മൂന്നിൽ ഉൾപ്പെടാത്ത രാജ്യം മദ്ധ്യമമാകുന്നു.

   തപോവനസമംജ്ഞേയം ധരണീസുരരാഷ്ട്രകം
   നഗരംക്ഷത്രരാഷ്ട്രംസ്യാ ദിതിവാഗീശ്വരോബ്രവീൽ      ൨൭

ബ്രാഹ്മണന്റെ രാജ്യം തപോവനതുല്യം എന്നും ക്ഷത്രിയ രാജ്യം നഗരത്തിനു തുല്യമെന്നും ബൃഹസ്പതി പറഞ്ഞിരിക്കുന്നു. (നഗരം ബ്രാഹ്മണർക്ക് വസിപ്പാനും പ്രത്യേകിച്ച് തപസ്സിന്നും യോഗ്യതയില്ലാത്തതാണെന്ന് സ്മൃതിവചനം ഉണ്ട്.)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/55&oldid=167603" എന്ന താളിൽനിന്ന് ശേഖരിച്ചത്