ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-255-

     ക്ഷൊണീശ്വരത്വം കരസംഭവാനാം 
     നിസർഗ്ഗസംസിദ്ധമിതിബ്രുവന്തി.
     തസ്മാൽദ്വിജക്ഷോണിഷപട്ടമാത്രാൽ
     സമ്യക് ഭവേൽ ക്ഷത്രിയരാഷ്ടൃമേവ.                  ൨൮.

കരസംഭവന്മാർ എന്ന ക്ഷത്രിയർക്ക ഭൂമിയുടെ ആധിപത്യം ജന്മസിദ്ധമായിരിക്കുന്നതിനാൽ ബ്രാഹ്മണരാജ്യത്തിങ്കൽ പട്ടമാത്രം കൊണ്ട് oരo ബ്രാഹ്മണഭൂമിയും ക്ഷത്രിയഭൂമിയായി പ്പോകുന്നു

     അത:പ്രദാസ്യന്തിഹി രാജപട്ടം
     ധരാനിലിം പാശ്ചരണൊൽഭവാനാം
     ശൂദ്രാദിഗുപ്തം ദ്വിജരാഷ്ട്രമേവ
     സൃഷ്ടാസ്തുതേകേനഹിവിപ്രദാസ്യേ.                    ൨ൻ.

ബ്രാഹ്മണർ ശൂദ്രന്മാർക്ക് രാജസ്ഥാനം കൊടുക്കാറുണ്ട്.എന്നാൽ ശൂദ്രന്മാർ ബ്രാഹ്മണർക്ക് ദാസ്യത്തിനു വേണ്ടി ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടവരാകയാൽ ശൂദ്രൻ രക്ഷിക്കുന്ന ബ്രാഹ്മണരാജ്യം ബ്രാഹ്മണരാജ്യമായിട്ടുതന്നെ ഇരിക്കുന്നു.

     ആക്രാന്തിഭീതാസ്തേ ഭൂപാനിജക്ഷൊണ്യാദിസമ്പദം
     നിശ്ശെഷം നിജദേവായദാസ്യന്തിചനിരാകുലാ:           ൩o  

അന്യന്മാർ വന്ന് അപകരിക്കുമെന്ന ഭയപ്പെട്ട ആ രാജാക്കന്മാർ തങ്ങളുടെ ഭൂമിമുതലായ സ്വത്തുകളെ തന്റെ ദെവാലയത്തിലേക്കായി വ്യസനമില്ലാതെ കൊടുത്തുകളയുന്നു.

     സർവ്വന്തൽ ഭൂമിലെഖ്യാദ്യംതദ്ദെവാഹ്വയലാഞ്ചിതം
     സാഭൂർന്നാക്രമ്യതേഹ്യന്യൈര്യേനകേനാ പിഹേതുനാ      ൩൧

അങ്ങിനെ ദെവാർപ്പണം ചെയ്ത സ്വത്തിനെ അന്യന്മാർ ഒരിക്കലും അപഹരിക്കാത്തതു കൊണ്ട ആ ഭൂമിയുടേ ആധാരം മുതലായതിൽ ഒക്കയും ആ ദെവന്റെ പെരകൊണ്ട അടയാള പ്പെടുത്തപ്പെടുന്നു.

     താന്ത്രികംവൈദികം വാപിക്രിയതേയത്തപോവനേ
     ത്രിഗുണംതൻഫലംജ്ഞെയംഏവംരാമസ്യഭാഷിതം   ൩൨

തന്ത്രശാസ്ത്രത്തിലോ വെദത്തിലോ പ്രസിദ്ധമായ ഒരു കർമ്മം തപോവനത്തിങ്കൽ വെച്ച് ചെയ്താൽ മൂന്നിരട്ടിഫലം കിട്ടുന്നതാകുന്നു. ഇങ്ങിനെയാണു പരുശുരാമൻ പറഞ്ഞിട്ടുള്ളത്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/56&oldid=167604" എന്ന താളിൽനിന്ന് ശേഖരിച്ചത്