ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

‌---257---

ദ്രവം വളരെ അനുഭവിച്ചിട്ടില്ല . പാടത്തുകിടന്നിരുന്ന കളിമണ്ണിന മേലേവീട്ടിൽ ഭിത്തിയുടെ പദവിലഭിക്കത്തക്കയോഗം ഉണ്ടായി എങ്കിലും സഹജമായ പ്രകൃതിക്ക അധികമൊന്നും മാറ്റം വന്നിട്ടില്ല . വക്കോലുകൊണ്ട മേഞ്ഞ 'ഞറള' വള്ളി കൊണ്ട കെട്ടിയുറപ്പിച്ചിട്ടുള്ള മേപ്പുര പ്രകൃതി ദേവിയുടെ മഞ്ഞ മഴ വൈല മുതലായ ദിശ കോപങ്ങളെ തടുക്കുവാനല്ലാതെ മോടിക്ക ലവലേശം മോഹിച്ചിട്ടില്ല. കൊങ്ങിണിച്ചെടി, കരിങ്ങോട്ട , മുരിക്ക,അടമ്പ മുണ്ട മുതലായ ചെടികളും വൃക്ഷലതാദികളും കൂടിപ്പിണഞ്ഞ ബന്ധിക്കപ്പെട്ടിട്ടുള്ള വേലിയിലും പ്രകൃതീദേവിയുടെ വിളയാട്ടന്തന്നെ . പറമ്പിൽ എല്ലാടവും സുഭിക്ഷമായി വളൎന്നു തെളിഞ്ഞിട്ടുള്ള സസ്യാദികൾ നായനാനന്ദ കരങ്ങളെന്നെ പറയേണ്ടതുള്ളു ആകെക്കൂടി നോക്കുന്നതായാൽ ഈ വീട്ടിൽ ദരിദ്രഭാവത്തേക്കാൾ അല്പ വൃത്തിയിലുള്ള സംതൃപ്തിയും മോഹങ്ങളുടെ മിതഭാവവുമാണ അധികം പ്രകാശിച്ചു കാണുന്നത.

കുഞ്ഞിരാമൻ നായർ കടമ്പ കയറിക്കടക്കുന്നതുകണ്ട കോലായിൽ നിന്നിരുന്ന ഒരു 'ശിന്നൻ ' അകത്തേക്ക് ചാടിയൊടി.സ്റ്റേഷനാപ്സർ പറമ്പും പുഴയും തന്റെ ദൃഷ്ടിവിഭ്രമത്താൽ ഉഴിഞ്ഞുകൊണ്ട പടിക്കകത്ത പ്രവേശിച്ചതോടുകൂടി വൃദ്ധനായ കയ്മളും പരിഭ്രമിച്ച മിറ്റത്ത ചാടിവീണു . കുഞ്ഞിരാമൻനായരുടെ തുണയായിട്ട സ്റ്റേഷനാപ്സരാണെന്ന കണ്ടപ്പോൾ പരിഭ്രമം ഒന്നുകൂടി വർദ്ധിച്ചു. കയ്മളുടെ പാരവശ്യം കണ്ട കുഞ്ഞിരാമൻ നായർ "ദാമോദരമേനോൻ കഴിഞ്ഞതോടുകൂടി കയ്മൾ ഞങ്ങളെ ഒക്കേ മറന്നുവെന്ന തോന്നുന്നു" എന്ന ചിരിച്ചുകൊണ്ടാണ പറഞ്ഞത. കയ്മൾക്കു ഇതിന്റെ സാരം മനസ്സിലായില്ല . എങ്കിലും കുഞ്ഞിരാമൻ നായരുടെ പ്രസന്നഭാവം കയ്മൾക്കു ധൈൎയ്യത്തെ ഉണ്ടാക്കി ത്തീൎത്തു.

"എന്റെ ഏമാന്നേ !ഏമാനന്മാരുടെ കൃപകൊണ്ടല്ലേ ഈ കുഞ്ഞു കുട്ടിപരാധീനത്തിനു നാഴിക്കഞ്ഞി കുടിക്കുവാൻ വകയായത് . എന്റെ ജീവനുള്ള കാലത്ത ഞാൻ എങ്ങിനെയാണ ഏമാനന്മാരെ മറക്കുന്നത് ?




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/58&oldid=167606" എന്ന താളിൽനിന്ന് ശേഖരിച്ചത്