-250-
"എന്നാൽ പുള്ളിങ്ങോട്ട നിന്ന കയ്മൾക്ക തീറുതന്ന ശീട്ടിന്റെ കാര്യത്തെപ്പറ്റി എന്താ ഞങ്ങളോടൊന്നും പറയാഞ്ഞത് . കയ്മൾക്ക ഗുണം വരുന്ന കാലത്ത ഞങ്ങളും കേട്ട സന്തോഷിക്കേണ്ടവരല്ലേ ?"
"അയ്യോ! അന്ന ഞാൻ പരിവട്ടത്ത വന്നിരുന്നു. ഏമാന്മാരും അവിടെയുണ്ടായിരുന്നില്ല. അമ്മുകുട്ടിയോട വർത്തമാനമൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. ഇനിക്കോന്നും കിട്ടിയില്ലെങ്കിലും, എന്റെ ഈശ്വരാ! ഏമാനമാർ സുഖമായിട്ടിരുന്നാൽ മതിയായിരുന്നു. " എന്ന ദാമോദരമേനവനേയും കിട്ടുണ്ണിമേനവനേയും ഉദ്ദേശിച്ച പറഞ്ഞുകൊണ്ട കയ്മൾ കരഞ്ഞുതുടങ്ങിയപ്പോൾ കുഞ്ഞിരാമൻനായരുടെ ഇടനെഞ്ഞു പിടച്ചുതുടങ്ങി. ഈ അവസരത്തിൽ ഭാസ്കരമേനോൻ
"ശീട്ട് എത്രഉറുപ്പികയുടേതാണ? തീറാധാരം എടുത്തുകൊണ്ടവരു. നോക്കട്ടെ" എന്നു പറഞ്ഞതകെട്ട കയമൾ അകത്തേക്കുപോയി ആധാരവും ഒരു കൈവിളക്കും എടുത്തുകൊണ്ടുവരുന്നിതിനിടക്ക കുഞ്ഞിരാമൻ നായർക്ക് വിശ്രമിക്കാൻ എടകിട്ടി. സ്റ്റേഷനാപ്സർ ആധാരംവാങ്ങി വായിച്ചുനോക്കിയപ്പോൾ പുളിങ്ങോട്ട കിട്ടുണ്ണിമേനവന്റെ ഒസ്യത്തിലെ നിശ്ചയപ്രകാരം മേപ്പടിയാന്റെ നേരേ ജ്യേഷ്ഠനായ മരിച്ചുപോയ ദാമോദരമേനവന്റെ ശിഷ്യനായിരുന്ന മേലേവീട്ടിൽ കൃഷ്ണൻനാരായണൻ കയ്മൾക്ക, ദാമോദരമേനവന്റെ മരണപര്യന്തം അദ്ദേഹത്തിനുവേണ്ടിബുദ്ധിമുട്ടിയിട്ടുള്ളതിന്ന ഏതാനും പ്രതിഫലമായി കീര്ക്കൽ ഔസേപ്പിന്ന നൂറ്റുക്കുമുക്കാലുവീതം കൂടുന്ന പലിശക്ക അഞ്ഞൂറുറുപ്പിക കൊടുത്ത എഴുതിവാങ്ങീട്ടുള്ള ശീട്ട തീറുകൊടുത്തിട്ടുള്ളതണെന്ന വിവരം മനസ്സിലായി. സ്റ്റേഷനാപ്സർ ആധാരംവായിക്കുന്നതിനിടക്ക "ഏമാന്മാർ നിൽക്കുന്നുവല്ലോ" എന്നുവിചാരിച്ച പായകൊണ്ടുവന്നു കൊലായിൽ വിരിക്കുവാൻ അകത്തുപതുങ്ങിനിന്ന നോക്കുന്നവരോട ആംഗ്യം കാണിക്കുന്നതുകണ്ട് കുഞ്ഞിരാമൻ നായർ.
"വേണ്ട ഞങ്ങൾക്ക അധികം താസിക്കുവാൻ ഇടയില്ല" എന്ന പറഞ്ഞ സ്റ്റേഷനാപ്സരുടെ വായനകഴിയുന്നതുവരെ കാത്തുനിന്നിട്ടു രണ്ടുപേരും കൂടിപരിവട്ടത്തേക്ക തിരിച്ചു. ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |