ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
P. SUBBAROY'S
World-Renowned and Most
Efficacious Ayurvedic Medicines.


-------------


പി. സുബ്ബരായിയുടേ ലോകപ്രസിദ്ധ
ങ്ങളും ഏറ്റവും ഫലവത്തുക്കളും
ആയ ആയുവ്വേ‌ദ ഔഷധാലയം
൧.ലോകപ്രസിദ്ധമായ ധാതുപുഷ്ടികാരി.


ധാതുനഷ്ടം, ബലഹീനത, ലക്ഷണമില്ലായ്മ, വിശപ്പില്ലായ്മ, നേത്രം, കൈ, കാൽ മുതലായവയുടെ നീറ്റൽ, നീരൊഴിവു, മധുമേഹ കല്ലടപ്പു (മൂത്രഘാതം) മുതലായ പലവിധ വസ്തിരോഹങ്ങളെ ക്ഷണെന പരിഹരിച്ചു രക്ഷപെടുത്തും.

ഡപ്പി ഒന്നുക്കു വിലരൂപാ -- തപാൽ ചിലവുവകയ്ക്കു അണ -- വേറെ.


൨--പ്രമേഹ നിവാരിണി.


സിരാമേഹം, ഇടുപ്പുവലി, മൂത്രമധികമായും തടഞ്ഞും പോകുക, മേഡ്റം, പുകച്ചൽ, രക്തമേഹം മുതലായ വ്യാധികളിൽ നിന്നു സ്ത്രീ പുരുഷന്മാരെ നിവത്തിൎപ്പിക്കും. ഋതുകലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനേയും ശമിപ്പിക്കും.

കുപ്പി ൧-ക്ക വില രൂപാ ൧.മൂന്നു കുപ്പികൾ വരെയുള്ള ബള്ളിക്കു തപാൽചിലവു അണ ൫.

൩-സർവ്വവേദന സംഹാരി.


ഈ തൈലം അല്പം പിരട്ടിയാൽ കൈകാൽ മുതലായ അംഗങ്ങളിൽ കുത്തിനോവുക, വീക്കം മുടക്കവാതം, നെഞ്ചുനോവ്,തലവേദന, ഒരു ഭാഗത്തുണ്ടാകുന്ന ശൂല, ഇടുപ്പുവേദന, പർശ്വവായു, മോഹവായു, തിമിരവായു മുതലായ പല വ്യാധികൾ ഭേദപ്പെടും.

കുപ്പി ഒന്നുക്ക് വില രൂപാ ൧. തപാൽചിലവു അണ ൫.

      ൪-മണ്ഡലകുഷ്ഠസംഹാരി.

മണ്ഡലകുഷ്ടം,പുഴുക്കടി,തഴുതണം.നറുങ്ങാണി എന്നീ പേരുകളുള്ള രോഗത്തിനുസിദ്ധൗഷധം.ത്വഗ്രോഗങ്ങൾ പലതും മാറും; തേമൽ,മേഹകുഷ്ഠം മുതലായവയെ നശിപ്പിക്കും.

വില,കുപ്പി ഒന്നിനു ൪-ണ. തപാൽ ചിലവു മൂന്നു കുപ്പിവരെ ൫-ണ വേറെ.

                             പി.സുബ്ബറായി
                 പറങ്കിപ്പേട്ട,തെക്കേ ആർക്കാട്ട് ജില്ല.
                      P.SUBBAROY,Porto Novo;




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/65&oldid=167614" എന്ന താളിൽനിന്ന് ശേഖരിച്ചത്