ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പരസ്യം.


കവനോദയം.


--------:0:---------


വൈദ്യം, ജ്യോതിഷം, കിളിപ്പാട്ട്, തുള്ളൽ, നോവൽ, നാടകം മുതലായി വിശേഷപ്പെട്ട അനേകം കൃതികൾ ഇതിൽ ചേർത്തുവരുന്നു. കൊല്ലത്തിൽ ൬ പ്രാവശ്യം പ്രസിദ്ധപ്പെടുത്തുന്ന ഈ പുസ്തകമാലയിൽ ഒരോകുറി ൬൪ ഭാഗങ്ങളിൽകൂടി ൫ കൃതികളിൽ കുറയാതെ ഉണ്ടായിരിക്കും. കൊല്ലത്തിൽ ൪ ഉറുപ്പിക വരി അടച്ചാൽ മതി. തപാൽകൂലി പുറമെ വേണ്ട. വിദ്യാർത്ഥികൾക്കാണെങ്കിൽ മുൻകൂർ ഒന്നര ഉറുപ്പിക തന്നാൽ മതിയെന്ന ഒരു പുതിയ നിശ്ചയം ചെയ്തിരിക്കുന്നു. ഈ പുസ്തകമാലയിൽ ഉൾപ്പെട്ടതും അല്ലാത്തതുമായ അനേക പുസ്തകങ്ങൾ ഇവിടെ വിൽപാനുണ്ട്. ചിലതിന്റെ വിവരം താഴേ ചേർക്കുന്നു.

ജ്യോത്സിക-- വിഷവൈദ്യം, ഇത ഓരോ പുസ്തകം എല്ലാവരുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ പാമ്പു കടിച്ചഉടനെ വൈദ്യന്റെ അടുക്കെ ഓടേണ്ടിവരികയില്ല. വില ൧൨ അണ.

സമ്പൃത്തമാലിക-- മലയാളത്തിലുള്ള വൃത്തങ്ങളുടെ എല്ലാസ്വഭാവങ്ങളും അറിവാൻ ഈ ഒരു പുസ്തകംമാത്രമേയുള്ളു. മലയാളം ഉപഭാഷയാക്കി എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കും കവിതയുണ്ടാക്കുവാൻ പരിചയിക്കുന്നവർക്കും ഇതേറ്റവും ആവശ്യമാകുന്നു. വില ൮൬.

ജാനകീപരിണയം-- ഭാഷാനാടകം, ഇതു നിങ്ങൾ വായിച്ചിട്ടുണ്ടോ? "ഉണ്ട്, മന്നാടിയാരുടെ കൃതിയല്ലേ?" എന്നായിരിക്കും നിങ്ങളുടെ ഉത്തരം. ശരി. എന്നാൽ അബദ്ധം പറ്റി. ഇത് അതല്ല. കൊട്ടാരത്തിൽ ശങ്കുണ്ണി ഉണ്ടാക്കിയ ഒരു രസികനാടകമാണിത്. വായിപ്പാൻ ബഹുരസമുണ്ട. വിക ൧ക മാത്രം.

ഹസ്തലക്ഷണദീപിക-- ഈ പുസ്തകം കൈവശമുണ്ടെങ്കിൽ കഥകളിയെ ഊമക്കളിയെന്ന്പറവാനിടവരികയില്ല. വില ൪ണ.

കുചശതകം-- ഒരവയവത്തെപറ്റി ൧00 ശ്ലോകം കാണുകയെന്നുള്ളത് അപൂർവ്വമായിരിക്കും. ഇതൊന്ന് വായിച്ചുനോക്കിൻ. വില ൨ണ.

ചക്കീചങ്കരം--. നാടകം. നിങ്ങൾക്ക് സാമർത്ഥ്യമുണ്ടെങ്കിൽ ഈ പുസ്തകം ചിരിക്കാതെ ഒന്നു വായിച്ചുവെങ്കിൽ സമ്മതിക്കാം. വില ൬ ണ.

===> ഇവകൾക്ക് തപാൽകൂലി പുറമെ 'ഈ അടയാളം വെച്ചവഒഴികെ ശേഷമെല്ലാം അച്ചടി മനോഹരം കടലാസു എല്ലാം ഏരുപോലെ ബഹുവിശേഷം. താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ എല്ലാ പുസ്തകങ്ങളും വി.പി. ആയി അയച്ചുകൊടുക്കും
                                                
                                                                                                            കെ.കണ്ണൻനമ്പ്യാർ.
                                                                                       കവനോദയം മാനേജർ.
                                                                                    (Nadapuram)     നാദാപുരം.

.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/78&oldid=167628" എന്ന താളിൽനിന്ന് ശേഖരിച്ചത്