ധർമ്മപ്രവർത്തക്നായ ധർമ്മപുത്രൻ നാലനുജന്മാരോടുകൂടീ പാഞ്ചാലിയെവേട്ടത് വേദത്തിന്നും ധർമ്മശാസ്ത്രങ്ങൾക്കും ലോകമര്യാദക്കും വൊരോധമല്ലേയെന്നാണെങ്കിൽ ഇതിന്നു ദൈവികമായിട്ടും ലൗകികമായിട്ടും സമാധാനമുണ്ട്. "പ്രചേതസ്സുകൾ പത്തുപേരുകൂടീ ഒരു കന്യകയെ വിവാഹം ചെയ്പിൻ. ഇതുസദാചാരമാകാതിരിക്കയില്ല" എന്നു വേദവ്യാസൻ ധർമ്മപുത്രരോട് വഴിക്കുവച്ചുപദേശിച്ചിട്ടുണ്ട്. പാണിഗ്രഹണസമയത്തിങ്കൽ സംശയഗ്രസ്തനായ ദ്രുപദരാജാവിനോടും നാളായനീചരിതം അല്ലെങ്കിൽ പഞ്ചേന്ദ്രോപാഖ്യാനം കഥ പറഞ്ഞിട്ട് ആ അഞ്ചിന്ദ്രന്മാരാണ പാണ്ഡവന്മാരെന്നും അവരുടെ ശക്തിയാണ് പാഞ്ചാലിയെന്നും വ്യാസൻ രാജാവിനെ പ്രത്യക്ഷത്തിലനുഭവപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനും പുറമേ ഭാർഗ്ഗവകർമ്മശാലയിലിരുന്നിരുന്ന കുന്തീദേവിയോട് "ഇന്ന് ഞങ്ങൾക്കൊരു ഭിക്ഷകിട്ടീട്ടൂണ്ട്" എന്ന് പാഞ്ചാലിയെ ഉദ്ദേശിച്ച് ധർമ്മപുത്രർ പറഞ്ഞപ്പോൾ " അഞ്ചാളും കൂടി അനുഭവിക്കുവിൻ" എന്ന് "ഭിക്ഷ" കാണാതെ മറൂപടി പറഞ്ഞതിന്നു ശേഷം പാഞ്ചാലിയെക്കൺറ്റപ്പോൾ "ഇതേവരെ അസത്യം പറയാത്ത എന്റെ വാക്ക് മിഥ്യയാകുമല്ലോയെന്ന് വ്യസനിക്കുന്ന അമ്മയുടെ വാക്കിനെ സത്യമാക്കുവാൻ വേണ്ടിയാകുന്നു ധർമ്മപുത്രാദികളിപ്രകാരം ചെയ്തതതെന്ന് ലൗകികമായിട്ടും ഒരു തക്കസ്മാധാനമുണ്ട്. ഗുരുവാക്യം തെറ്റിക്കരുതെന്നൂള്ളതിന്ന് അച്ഛന്റെ കല്പനപ്രകാരം അമ്മയുടെ തലവെട്ടിയ പരശുരാമൻ ദ്രുഷ്ടാന്തമാണല്ലോ. "ഗുരോർഭശഗുണം മാതാമതുർഭശഗുണംപിതാ" ദിവേരുഷ്ടേഗുരുസ്രാതാഗുരേരുഷ്ടേന കശ്ചന" ഇത്യാദി പ്രമാണവശാൽ ഗുരുത്വം കൊണ്ട് അഛനെക്കഴിഞ്ഞാൽ അമ്മയാണ് വലുതെന്നും ഗുരുവാക്യുഅം തെറ്റിക്കരുതെന്നുമാണല്ലോ സാധിക്കുന്നത്. അതുകൊണ്ട് ധർമ്മപുത്രരുടെ ഈ പ്രവ്രുത്തി അദ്ദേഹത്തിന്റെ ധർമ്മനിഷ്ടയെ ഒന്നുകൂടി ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മാതുലപുത്രനായ ശ്രീക്രുഷ്ണന്റെ സഹായത്തോടുകൂടീ സകലരാജാക്കന്മാരേയും എണങ്ങീട്ടൂം പിണങ്ങീട്ടും കീഴടക്കി രാജസൂയയാഗം ചെയ്തിരിക്കുന്ന ഈ മഹാപുരുഷന്റെ മഹാഭാഗ്യം പ്രസിദ്ധമാണല്ലോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |