ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

271 ==രസികരഞ്ജിനി==

   അഭിപ്രായം. കോങ്കണദേശത്തിലേ ഇപ്പോഴത്തെ ചില സമൃദ്ധി
   കൊണ്ട പൂർവകാലത്തിലേ അവസ്ഥ നിശ്ചയിച്ചുകൂടായ്കയാൽ
   ഈ അർത്ഥം നിരാധാരമെന്ന് ഉപേക്ഷിപ്പാൻ പാടുള്ളതല്ല.
         2.. ശബ്ദമാലാ എന്ന കോശത്തിൽ ശ്രീപരശുരാമന്റെ
   പര്യായശബ്ദങ്ങളിൽ ഒന്നു 'കോങ്കണാപുത്രൻ' എന്നതാകുന്നു.
   ഇതിൽനിന്നു കോങ്കണാ എന്നതു ശ്രീപരശുരാമന്റെ അമ്മ
   യായ രേണുകാദേവിയുടെ അഭിധാനാന്തരമായിരുന്നു എന്നതി
   ന്ന് ആക്ഷേപം ഇല്ലല്ലോ. മാതൃപ്രീതിക്കുവേണ്ടി സൃഷ്ടിച്ച ദേശ
   മാകയാൽ മാതൃസ്മാരകമായി അതിനെ കോങ്കണദേശം എന്നു
   പേർവിളിച്ചു. ശബ്ദകല്പദ്രുമത്തിൽ കോങ്കണാശബ്ദത്തിന്നു കോ
   ങ്കണദേശത്തിൽ ഭവിച്ചവൾ എന്ന് അർത്ഥം പറഞ്ഞിരിക്ക
   യാൽ ദേശനാമത്തിൽനിന്നു പരശുരാമന്റെ അംബയുടെ പേ
   രുണ്ടായി എന്നു അംബയുടെ പേരിൽനിന്നു ദേശപ്പേരുണ്ടായി
   എന്നുപറയുന്നതുകൊണ്ട് അന്യോന്യാശ്രയദോഷത്താൽശബ്ദ
   ജ്ഞാനത്തിന്ന് ഉതകാതെ വ്യർത്ഥമായിത്തീരുന്നു. ഡിത്ഥാദി സം
   ജ്ഞാശബ്ദങ്ങളെപ്പോലെ കോങ്കണാശബ്ദവും നിരത്ഥകമായ സം
   ജ്ഞാനാമം എന്നു വാദിക്കുന്നതും സമാധാനമാകയില്ല. ദേശനാ
   മങ്ങൾക്ക് എല്ലാം അർത്ഥം ഉണ്ട. അതുകൊണ്ടു കോങ്കണാശബ്ദം
   യദൃശ്ചാശബ്ദം അല്ല.
         3. "കോമിതി കണന്ത്യത്രതസ്മാൽകോങ്കണാ:". ഈ ദേശ
   ത്തിലുള്ളവർ ആലസ്യത്താൽ വായ്പിളർന്ന കണ്ണുചിമ്മി 'കോമ്'എ
   ന്നുപറയുന്നു എന്ന അഭിപ്രായം വളരെ വൈദഗ്ദ്യം കാണിക്കുന്നു
   എങ്കിലും യാഥാർത്ഥ്യം പറയുന്നില്ല. ഇതു കേവലം പരഹാസവിജ
   ല്പിതമാകുന്നു. കോങ്കണദേശത്തിലെ നാനാവർണ്ണങ്ങളും പ്രായേ
   ണ കായക്ലേശ്ശം ചെയ്തു കഷ്ടപ്പെട്ട് ഉപജീവിക്കുന്നവർ ആക
   യാൽ അനുപമമായ ആലസ്യത്താൽ ഇവരുടെ ദേശത്തിന്നു കോ
   ങ്കദേശം എന്നു പേരുണ്ടായി എന്നതു സയുക്തികമല്ലെന്നു സ
   ർവ്വരും സമ്മതിക്കും. അന്യന്മാർ അപഹാസ്യമായി കല്പിച്ച നാമ
   ധേയത്തെ കോങ്കണദേശീയർ അംഗീകരിക്കുന്നതും അസംഭാ
   വ്യംതന്നെ.                 എം.ശേഷഗിരിപ്രഭു.എം.ഏ.

     കോട്ടുവായഇടുക, കോട്ടാവിഇടുക എന്നും ഭാഷാന്തരങ്ങൾ ഉണ്ട.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/10&oldid=167634" എന്ന താളിൽനിന്ന് ശേഖരിച്ചത്