ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==ഉച്ചാരണം.== 272

                              ==ഉച്ചാരണം.==
       എല്ലാ ഭാഷകളിലും ശബ്ദങ്ങളെ വ്യക്തമായി ഉച്ചരിക്കേണ്ട
  ത് അത്യാവശ്യമാകുന്നു. അസ്പഷ്ടമായി ഉച്ചരിക്കപ്പെടുന്ന ശബ്ദം
  ഒരു മങ്ങിയ ദീപമെന്നപോലെ പദാർത്ഥങ്ങളെ വേണ്ടുവണ്ണം
  പ്രകാശിപ്പിക്കയില്ല. ഓരോഭാഷയ്ക്കും ഉച്ചാരണവിഷയത്തിൽ ഓ
  രോവിധം വൈലക്ഷ്യണമുണ്ട്. എന്നാൽ ഭാഷകളുടെ ബാല്യകാ
  ലത്താണ് വൈലക്ഷണ്യങ്ങൾക്കെല്ലാം പ്രാബല്യം. മനുഷ്യന്റെ
  ശരീരാവയവങ്ങൾക്കെന്നപോലെ ഭാഷയുടെ ഉച്ചാരണങ്ങൾക്കും
  ഒരന്തവും ചന്തവും വ‍ൃത്തിയും വെടിപ്പും, തികവും വടിവും എ
  ല്ലാം ജനിക്കുന്നത് താരുണ്യാരംഭത്തിലേ ഉള്ളു.  സംസാരിക്കുന്ന
  ജനങ്ങളുടെ മുഖങ്ങളിൽ ശ്വാസരൂപേണ നിൽക്കുന്നതിനുപുറമേ
  ശബ്ദങ്ങളെ വരകളെക്കൊണ്ടു കുറിച്ചു ലിപിരൂപേണ എഴുതിസ്സൂ
  ക്ഷിക്കാവുന്നനിലയിൽ വന്നതിനുമേലേ ഒരു ഭാഷ പ്രൌഢസ്ഥി
  തിയിൽ പ്രവേശിച്ചതായി പറഞ്ഞുകൂടു. ഈഅവസ്ഥയ്ക്കമുമ്പ്
  ഉച്ചാരണങ്ങളെല്ലാം പ്രതിദിനം പ്രതിഗ്രാമവും ഭേദിച്ചുകൊ
  ണ്ടിരിക്കാം.
      ഉദാഹരണത്തിന്ഏറെദൂരെ തേടേണ്ടതില്ല. സംസ്കൃതത്തിന്റെ
   പുരാതനാവസ്ഥയെ നോക്കുക. വൈദികസംസ്കൃതമെന്നും ലൗകിക
   സംസ്കൃതമെന്നുംസംസ്കൃതത്തിനു രണ്ടുവകഭേദമുണ്ട്. വേദങ്ങളിലും
   ബ്രാഹ്മണങ്ങളിലും കാണുന്നഭാഷയാണു വൈദികസംസ്കൃതം; കാ
   ളിദാസാദികവികൾ ഉപയോഗിച്ചിരിക്കുന്നതു ലൌകികം. ഓരോ 
   വേദത്തിനുംവിലക്ഷണങ്ങളായ ചില ഉച്ചാരണങ്ങളുണ്ട്:- ഋഗ്വേ
   ദത്തിൽ ‍‍ഡകാരത്തെ ളകാരമായും, ഢകാരത്തെ ള്ഹകാരമായും ഉ
   ച്ചരിക്കണം; യജുസ്സിൽ 'ക:പചതി' എന്നതിനെ 'കഫ് പചതി'
   എന്നവിസർഗ്ഗത്തിന് ഇംഗ്ലീഷിലെ F എന്നഅക്ഷരത്തിന്റെ ഉച്ചാര
   ണം വേണം; അതുപോലെ അനുസ്വാരത്തെ'ഗ്ം' എന്നപോലെ
   ശബ്ദിക്കണം. 'അഗ്നി' മുതലായ ശബ്ദങ്ങളിൽ ഗകാരത്തിനുമു
   മ്പെ ഒരു വിശേഷപ്പെട്ട ശബ്ദം കേൾപിക്കണം. ംരംവക വൈല




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/11&oldid=167635" എന്ന താളിൽനിന്ന് ശേഖരിച്ചത്