ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ പുസ്തകം കൽക്കട്ടാവിൽ അച്ചടിച്ചതാണല്ലോ എന്നുള്ള ഓർമ്മ എൻറെ മനസ്സിലുദിച്ചത്. ഉടനെ എല്ലാം ശരിയാകുകയും ചെയ്തു. ശബ്ദം 'ബദ്ധ്വാ=ബന്ധിച്ചിട്ട്'എന്നല്ല; 'വദ്ധ്വാ=വധുവിനാൽ' എന്ന വധൂശബ്ദത്തിൻറെ തൃതീയയാണ്. തമിഴനായ ഒരു ശിഷ്യനും ഇതുപോലെ ഒരിക്കൽ എന്നെ കുറച്ചുനേരത്തേക്കു ശ്രമപ്പെടുത്തുകയുണ്ടായി. ഇത്തവണ 'മൂധാ' എന്ന ശബ്ദമായിരുന്നു ക്ലേശകാരണമായി തീർന്നത്. ശിഷ്യൻ അതിനെ വായിച്ചപ്പൊഴൊക്കെയും 'മുദാ' എന്നുതന്നെ വായിച്ചു. ഒടുവിൽ ശിഷ്യൻറെ കൈയിൽ നിന്നു പുസ്തകം വാങ്ങി ഞാൻ തന്നെ വായിച്ചതിനു മേലെ എനിക്കു വാക്യം അന്വയിച്ചർത്ഥം പറവാൻ കഴിഞ്ഞുള്ളൂ. മേലാൽ തരം മാതിരി വൃഥാശ്രമത്തിന് ഇടവരാതിരിപ്പാൻ ഞാൻ ഉടൻതന്നെ കരുതൽ ചെയ്തു. ശ്രീമാധവം ഭജത ഭോഗരുഡാധിരൂഢം എന്ന ശ്ലോകപാദം നിർമ്മിച്ച് ഇത്രയും ശരിയായിട്ട് ഉച്ചരിക്കാറായതിൽ മേൽ പഠിച്ചാൽ മതി എന്നു ഞാൻ അയാളോടു പറഞ്ഞു. ആ വിദ്വാൻ പിന്നീട് തരം പതിന്നാലക്ഷരങ്ങളുടെ ഇടയിൽ എത്ര അബദ്ധങ്ങളുണ്ടാക്കി എന്നു ഞങ്ങൾക്കും പരമേശ്വരനും മാത്രമേ അറിയാവൂ. ഈ കഥ ഓർമ്മിക്കുമ്പോൾ കൂടിയും എനിക്കു ചിരി അടക്കവയ്യാതെ വരുന്നു. എന്തിന്, ഒരു വാരം ശ്രമിച്ചതിനുമേലെ അയാൾക്കും ആ പാദം ഒരുതവണ വേണ്ടുംവണ്ണം ഉച്ചരിക്കാൻ കഴിഞ്ഞുള്ളൂ. ഖരാതിഖരങ്ങളും മൃദുഘോഷങ്ങളും കല കർന്നു വരുന്നിടത്തു ശിഥിലങ്ങൾ ഉച്ചാരണത്തിൽ ദൃഢങ്ങളായിപ്പോകാവുന്നതാണെന്നുള്ളതിലേക്കു 'മിത്രദ്ധുക് മിത്രദ്ധുഗ് മിത്രദ്രുഹൌ മിത്രദുഹഃ' എന്നുള്ള സിദ്ധരൂപവും 'ചയോ ദ്വിതീയാഃ ശരി പൌഷ്കരസാദേരിതിവാച്യം' എന്നുള്ള വാർത്തികവും ലക്ഷ്യങ്ങളാണ്. മലയാളികൾക്കും ഇതുപോലെ ചില വൈകല്യങ്ങളില്ലെന്നില്ല. അവർ ചന്ദനത്തെ ചന്നനവും, ഗണപതിയെ ഗെണപതിയും ആക്കുന്നു. അവരുടെ ഇടയിൽ 'ഉല്ലാഹം' അല്ലാതെ 'ഉത്സാഹം' ആർക്കുമില്ല. അവർ 'ആനേമുക്' എന്ന പാണിനി സൂത്രത്തെ 'ആനേമുക്ക്' എന്നുച്ചരിക്കുമ്പോൾ ശാസ്ത്രിമാർ ചിരിച്ചു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thaliru എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/15&oldid=167639" എന്ന താളിൽനിന്ന് ശേഖരിച്ചത്