ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാനുഷപരിഷ്കരണം അപേക്ഷയുള്ലവർക്കു മറ്റു ഭാഷകളിൽ ഒന്നിലെങ്കിലും കൂടി പ്രവേശത്തിനെസൗകര്യവും ഉണ്ടാകേണ്ടതാണ്. ഈ ആവശ്യത്തെ നിറവേറ്റുവാനാണ മഹാവിദ്യാശാലകളിൽ ഇംഗ്ലീഷിലും മാതൃഭാഷയിലും, ഒന്നോരണ്ടോ പുരാണഭാഷകളിലും, അഭ്യാസത്തിനു സൗകര്യം ഉണ്ടായിരിക്കുന്നത്. ഒരു ഭാഷയിലെ ഗ്രന്ഥസമുച്ചയത്തെപ്പറ്റി ഒരുവിധം സാമാന്യജ്ഞാനത്തെ സന്പാദിക്കുന്നതിനു വിദ്വത്വത്തേ കാംക്ഷിക്കുന്ന വിദ്യാർത്ഥി അക്ഷീണമായി പരിശ്രമിക്കെണ്ടതാണ്. മനുഷ്യരുടെ മനോവൃത്തികൾ, മോഹങ്ങൾ, ആഗ്രഹങ്ങൾ, ഇവയെ പ്രതിപാദിച്ചിരിക്കുന്നതു സാഹിത്യ ഗ്രന്ഥങ്ങളിലായിരിക്കെ, അവയെ പ"ിച്ച, ഈ മാനവവികാരങ്ങളെക്കുറിച്ചു സംക്ഷിപ്തമായ അഭിജ്ഞതയേ സംഗ്രഹിക്കുകയും, ഇതിനെ അനുഭവത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യെണ്ടതു വിദ്യാഭ്യാസ കർമമത്തിൻറെ മുഖ്യഫലമാകുന്നു. ആയതിനാലാണ് ഭാഷാഭ്യസനം ഉത്തമരീതിയിലുള്ള വിദ്യാഭ്യാസത്തിൽ പ്രാധാന്യതയെ വഹിക്കുന്നത്. മൂന്നാമതായി നമ്മുടെ ശ്രദ്ധയെ ആകർഷിക്കേണ്ടത് കലാ സമുച്ചയമാകുന്നു. രാജാവിനു ഭണ്ഡാരമൊ ഖജനാവൊ, ഏതുവിധം ഉപയോഗമുള്ളതായിരിക്കുന്നുവോ, ആവിധം വിദ്യാർത്ഥിക്കു കലാസമുച്ചയം, ഉപയോഗമുള്ളതാണ്. കലാസമുച്ചയം എന്ന പദത്തെ ഇവിടെ ജ്ഞാനഭണ്ഡാരം എന്നർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. രേഖആമൂലമായും, യുക്ത്യനുസൃതമായും, ശാസ്ത്രപ്രായമായും ആണ് രം ഭണ്ഡാരം സംഭരതമായിരിക്കുന്നത്. ഏവം വിധമായ ജ്ഞാനനിധി ഗുപ്തമായിരിക്കുന്നത് നവീനങ്ങളും പ്രാചീനങ്ങളും ആയ ഗ്രന്ഥങ്ങളിലാകുന്നു. ഈ കലാസമുച്ചയത്തിൽനിന്നും കാലോപയുക്തങ്ങളായ രത്നങ്ങളെ യഥാശക്തി ഗ്രഹിക്കാനും അവയേ പ്രശോഭിതങ്ങളാക്കാനും, യത്നിക്കെണ്ടത് വിദ്യാർത്ഥികളുടെ ചുമതലയാണ് ഈ ഭാരവാഹിത്വ ബോധമാണ് മനഷ്യനെ മൃഗത്തിൽ നിന്നും വ്യത്യാസപ്പെടുത്തുന്നത്. പൂർവ്വസ്വത്തിനെ അവകാശക്രമം അനുസരിച്ച് അനുഭവിപ്പാനൊ, കൃത്യബോധപ്രേരണയാൽ അതിനെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/17&oldid=167641" എന്ന താളിൽനിന്ന് ശേഖരിച്ചത്