ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

263

രസികരഞ്ജിനി

യോകാലം മുമ്പുതന്നെ പ്രസിദ്ധപ്പെടുത്തേണ്ടിയത് എന്റെ കൎത്തവ്യകൎമ്മങ്ങളിൽ പ്രഥമഗണനീയമായിരുന്നു. കേരളത്തിലെജാതിഭേദങ്ങളെയും അവരുടെ ആചാരങ്ങളേയുംകുറിച്ചുള്ള അന്വേഷണം സാധാരണയായി കേരളീയന്മാൎക്ക് അശേഷം ഇല്ലെന്ന ഞാൻ പ്രത്യക്ഷാനുഭവം കൊണ്ട അറിഞ്ഞിരിക്കുന്നു. അന്യദേശക്കാരായ കൊങ്കണബ്രാഹ്മണരേക്കുറിച്ചു വല്ലതും അറിയണം എന്ന താൽപൎയ്യം ഉണ്ടാകുന്നത് ഈ അവസ്ഥയിൽ അസംഭവ്യമെന്നു പറയേണമെന്നുതന്നെ ഇല്ലല്ലോ. വൎത്തമാനപത്രങ്ങളിലോ മാസികപുസ്തകങ്ങളിലോ കൊങ്കണബ്രാഹ്മണരേക്കുറിച്ചു ഞാൻ എഴുതുന്നപക്ഷം ആയതു വായനക്കാർക്കു രസിക്കുമോ എന്ന ശങ്ക കൊണ്ടും ചരിത്രകൎത്താവിന്റെ നിലയിൽപ്പോലും നിഷ്പക്ഷമായി സ്വജനങ്ങളുടെ ഗുണങ്ങളെ വിവരിക്കുന്നതായാൽ സ്വജനപ്രശംസാദോഷത്തിന്നും ദോഷങ്ങൾ പ്രകടിക്കുന്നതായാൽ കുലപാംസനദോഷത്തിന്നും ഞാൻ പാത്രീഭവിക്കുമോ എന്ന ഭയം കൊണ്ടും ഇതുവരെ ഞാൻ ഉദാസീനനായി ഈ വിഷയത്തിൽ ഉദ്യമിച്ചതേ ഇല്ല.

സ്വജനങ്ങൾ ഭയദ്രുതന്മാരായി, അഗതികളായി, അനാഥന്മാരായി കൊച്ചിയിൽ വന്നു പെരുമ്പടപ്പസ്വരൂപത്തെ ശരണം പ്രാപിച്ചപ്പോൾ പോൎത്തുഗീസുകാരുടെ ശൌൎയ്യപരാക്രമങ്ങളേയും യുദ്ധസാമഗ്രികളേയും ധനസംപത്തിയേയും ഗണ്യമാക്കാതെ ശരണാഗതവാത്സല്യത്തിന്റെ ഉദ്രേകത്താൽ അഭിഭൂതനായി അഭയം നൽകി സംരക്ഷിച്ചപോരുന്ന ആ പരമോദാരരാജവംശത്തിലേ ഒരു കുമാരൻ "എഴുതാതെ ഞങ്ങൾ സമ്മതിക്കയില്ല" എന്ന സ്നേഹം നിർബ്ബന്ധിക്കുമ്പോൾ ആ രാജാജ്ഞയെ ബഹുമാനപുരസ്സരം അനുസരിച്ചുനടക്കെണ്ടത് എന്റെ ധൎമ്മമാണല്ലോ. ഇതിനെ അനുവൎത്തിക്കാതിരുന്നാൽ എന്നിൽ ആരോപിക്കാൻ പാടുള്ള കൃതഘ്നതാദോഷം നിവാരണം ചെയ്‌വാൻ ഇതൊരു മാർഗ്ഗവും ആകുന്നുവല്ലോ.

ശാസ്ത്രരീത്യാ എല്ലാജാതികളുടേയും ചാരിത്രാദിചരിത്രവിഷയങ്ങൾ എല്ലാം സംഗ്രഹിച്ച് ഒരു ഗ്രന്ഥം രചിപ്പാനായിട്ടു തിരു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/2&oldid=167644" എന്ന താളിൽനിന്ന് ശേഖരിച്ചത്