ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി കാരരൂപം എഴുതീട്ടുമാത്രമെ മീത്തൽ വെക്കാൻ പാടുള്ളൂ എന്നുള്ള നിയമം സ്വീകരിക്കുവാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല. "വാക്ക് കേട്ട് നടന്നുടൻ" എന്ന് ഒരു ശ്ലോകപാദമായി പ്രയോഗിക്കുന്പോൾ "ക്കു" വിനെ ഒരു സ്വരമായി ഗ്രഹിക്കേണ്ടത് ആവശ്യമെന്നു തീരുമാനപ്പെടുന്നവസ്ഥക്ക്, ക്+അ-ക, ക്+ഇ=കി, എന്ന സ്ഥലങ്ങളിൽ എന്നപോലെ അരയുകാരത്തെക്കുറിക്കുന്ന "്" ചന്ദ്രക്കലയേയും ഒരു സ്വരസൂചകലിപിയായി നാം ഗ്രഹിച്ച് "ക്ക്" എന്നതിൽ വിവൃതോകാര ചിഹ്നമില്ലാതെ കേവലം സംവൃതോകാര ചിഹ്നത്തെ മാത്രം വെക്കുന്നതിൽ എന്താണ്ബാധകം? ചിഹ്നത്തെ മാത്രം വെക്കുന്നതിൽ എന്താണ് ബാധകം? "സ്വരവ്യതിരിക്തമായ (പദമദ്ധ്യസ്ഥ) വ്യഞ്ജനത്തെക്കുറിക്കുന്നതിന്നും പ്രസ്തുതലിപി "ഉ" കാരസംബന്ധമാണെന്നു ഓർമ്മിക്കുന്നതിനും ഉതകുന്നതാകുന്നു. തന്പുരാൻ അവർകളുടെ സംകേതം, എന്ന് ഒന്നു പറയാനുണ്ടെന്നേയുള്ളു." എന്നു മിസ്റ്റർ ഒ.എമ്.ചെരിയൻ അഭിപ്രായപ്പെടുന്നുണ്ട്. വാസ്തവത്തിൽ ഇതിന്നുവേണ്ടിയും "വാക്ക്" ഇത്യാദി സ്ഥലങ്ങളിൽ ഉകാരദ്വയചിഹ്നം ആവശ്യമില്ലെന്നാണ് എൻറെ അഭിപ്രായം കാരണം, സ്വരവ്യതിരിക്തമായ വ്യജ്ഞനത്തെക്കുറിക്കുന്നതിന്നു " " അനുസ്വാരത്തെകുറിക്കുന്ന ഒരു പൂർണ്ണഗോളത്തെ ആ അക്ഷരത്തിൻറെ തലയക്കൽ വെക്കുകയല്ലാതെ ജിഹ്വാമൂലീയ സദൃശവും അരയുകാര ലിപിയുമായ "്" ഈ ചന്ദ്രക്കലയെ അല്ല തമിഴ് പുസ്തകങ്ങളിലും തദനുഗാമിനിയായ മലയാള മനോരമാപംക്തിയിലും ഭാഷാപോഷിണി പത്രികയിലും കണ്ടുവരാറുള്ളത്. മറ്റു ഭാഷകളിൽ യാതൊന്നിലും കാണാത്തതായ ഈ അരയുകാര ചന്ദ്രക്കലയെ നോം സ്വീകരിക്കുന്പോൾതന്നെ അരയുകാര ലിപിയായി സ്വീകരിച്ചിരിക്കേ "പ്രസ്തുത ലിപി ഉകാരസംബന്ധമാണെന്നു" ഓർമ്മിക്കുന്നതിനുവേണ്ടി വിവൃതോകാര ചിഹ്നവും ആവശ്യകമാണെന്നു പറയുന്നത് പരസ്പരം യോജിപ്പില്ലാത്തതാണെന്നുസ്പഷ്ടമാണെല്ലൊ. ആകയാൽ പാണിനീയത്തിൽ പറഞ്ഞിരിക്കുന്നകാരണംകൊണ്ട്, അതു അരയുകാരമാണെ്നും, അതിനെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/28&oldid=167653" എന്ന താളിൽനിന്ന് ശേഖരിച്ചത്