ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


299

രസികരഞ്ജിനി


ചവിട്ടി നിൽ‌ല്ക്കുക എന്നത് അസംഭാവ്യമാണെങ്കിലും, ഒരുവന്ന് ബൃഹസ്പതിയിലേക്ക് പൊയി അതിന്റെ ഉപരിഭാഗത്ത് സ്ഥിതിചെയ്യുവാൻ സാധിക്കുന്നുവെന്ന വിചാരിക്കുന്നപക്ഷം ഭൂമിയിൽ ഉണ്ടായിരുന്നതിലും വളരെയധികം ഘനം അയാൾക്ക് അവിടെ ഉണ്ടായ്‌വരുന്നതാണത്രെ. ഇവിടെ 84 റാത്തൽ ഘനമുള്ള ഒരു കുട്ടിക്ക് ബൃഹസ്പതിയിങ്കൽ 210 റാത്തൽ ഉണ്ടായിരിക്കും. അതുപോലെ തന്നെ 168 റാത്തൽ ഘനമുള്ള ഒരാൾക്ക് ആ ഗ്രഹത്തിൽ 420 റാത്തൽ തൂക്കവും ഉണ്ടായ്‌വരും.

ബൃഹസ്പതിയുടെ ബഹിർഭാഗത്തിങ്കൽ കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന അടയാളങ്ങൾക്ക് ശുക്രനിലും കുജനിലും കാണപ്പെടുന്നവയിലും അധികം ഭംഗി തോന്നുന്നുണ്ട്. അതിശുഭ്രമായും, കറുത്തിരുണ്ടതായുമുള്ള ചിഹ്നങ്ങളാൽ ശോഭിച്ചും, നാനാവിധധൂമ്രനീലവർണ്ണഛായകളാൽ പരിമിളിതമായും ഉള്ള പീതരക്തമൃദുലാഭയോടുകൂടിയ മേഖലകളാണ ദൂരദർശിനിയിൽകൂടി നോക്കുമ്പോൾ സദാ നയനങ്ങൾക്ക് ഗോചരമായിത്തീരുന്നത. ആ മേഖലകൾക്കു സ്വല്പമായി ചില ഭേദഗതികൾ ഉണ്ടാകുന്നുണ്ടെങ്കിലും അതുകൾ ഒരുമാതിരി സ്ഥിരമായിട്ടുള്ളവയാണെന്ന് തന്നെ വിചാരിക്കേണ്ടതാകുന്നു.. എങ്കിലും കുജഗ്രഹത്തിലെ പാർത്ഥിവാംശങ്ങളും സമുദ്രങ്ങളും ആണെന്ന വിചാരിച്ചുവരുന്നവയായ കളങ്കങ്ങളെപ്പോലെ നിത്യമായിട്ടുള്ളവയെന്ന് പറവാൻ തരമില്ല. എന്തെന്നാൽ ബൃഹസ്പതിയുടെ ബഹിർഭാഗത്തിങ്കൽ ഘനവസ്തു ഉണ്ടോ ഇല്ലയോ എന്നുതന്നെ സംശയമായിരിക്കുന സ്ഥിതിക്ക് അതിൽ കാണുന്ന കളങ്കങ്ങൾ ആ ഗ്രഹത്തിനു ചുറ്റുമുള്ള മേഘമൂടലിൽ കാണുന്നവയും കൂടക്കൂടെ സ്ഥനഭ്രംശം ഉണ്ടാകുന്നവയും ആയിരിക്കണം. മേഘസമൂഹങ്ങളെ ആ ഗ്രഹത്തിനുചുറ്റും അതിവേഗത്തിൽ സഞ്ചരിപ്പിക്കുന്നത അവിടത്തെ പ്രചണ്ഡവായുപ്രവാഹമാണ്. ഇങ്ങിനെയുള്ള മേഖലകളുള്ളതുകൊണ്ട് ബൃഹസ്പതിയെ “മേഖലാചെഷ്ടിതഭീമവിഗ്രഹം” എന്ന് വിളിച്ചുവരുന്നു. പേര് വളരെ യോജിപ്പുതന്നെ.

ബൃഹസ്പതിയിലും ഒരു പ്രധാനകളങ്കം ഉണ്ട. അത് കുജന്റെ ‘കണ്ണ് ’ പോലെ സ്ഥിരമായിട്ടുള്ളതല്ല. എങ്കിലും ക്ഷണ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/38&oldid=167664" എന്ന താളിൽനിന്ന് ശേഖരിച്ചത്