ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


302


എന്റെ ആദ്യത്തെ ലേഖനം.


കൃഷ്ണന് കുട്ടിക്കാലത്തുതന്നെ അല്പം കൊഞ്ഞലുണ്ട്. അതുകൊണ്ട് അയാൾ പറഞ്ഞത മനസ്സിലാവാതെ രണ്ടാമതു ചോദിച്ചാൽ പരിഹസിക്കയാണെന്ന് വിചാരിച്ച് മുകറു വീർപ്പിക്കും. അതുതന്നെപോരാ അമ്മാമനോടുപറഞ്ഞ് തല്ലുകൊള്ളിപ്പിക്കുന്ന സമ്പ്രദായവും ഇനിക്ക ധാരാളം അറിയാമായിരുന്നു. കൃഷ്ണൻ പറഞ്ഞതിന്റെ ആദ്യഭാഗം ഇനിക്കു മനസ്സിലായില്ലെങ്കിലും എടുക്കുവാനനുവാദം കിട്ടിയതുകൊണ്ട ഞാൻ ഒരു കടലാസ്സ പൊളിച്ച വായിച്ചുതുടങ്ങി.

കൃഷ്ണൻ – എന്താ . അതിലിത്തിരി ‘ഇൻ‌റററസ്റ്റ്’ ഉണ്ടോ?

ഞാൻ – ഞാൻ ഒരുപുറം വായിച്ചതിൽ കൃഷ്ണൻ പറഞ്ഞത കണ്ടില്ല. പക്ഷെ വർത്തമാനങ്ങൾ വായിപ്പാൻ നല്ല രസമുണ്ട.

കൃഷ്ണൻ – അതൊക്കെ 'ഇംഗ്ലീഷ് പേപ്പറി’ൽതന്നെ നോക്കു. ംരം ‘ആർട്ടിക്കൾ’ ഞാനെഴുതി അയച്ചതാണ്. ‘എഡിറ്റൊറിയ’ലിനോട് നന്നെ അടുത്തിട്ടുള്ളതുകൊണ്ട വളരെ നന്നായിട്ടുണ്ടെന്നാണ് വിചാരിക്കേണ്ടത്.

ഞാൻ – എന്തിനെക്കുറിച്ചാണ എഴുതി അയച്ചിരുന്നത്.

കൃഷ്ണൻ – നമ്മുടെ ‘മോഡോഫ് ഡ്രസ്സിങ്ങ്’ നെപറ്റിത്തന്നെ.

മേൽ‌പറഞ്ഞ വാക്കിൽനിന്ന് ‘മോടോനെ’പറ്റിയാണ കൃഷ്ണൻ എഴുതീട്ടുള്ളതെന്ന വിചാരിച്ച് ഇങ്ങിനെയുള്ളതെല്ലാം എഴുതിഅയച്ചാലച്ചടിക്കും ഇല്ലെ? എന്ന ഞാൻ ചോദിച്ചു.

കൃഷ്ണൻ – നിശ്ചയമായിട്ടും ഈ വകയാണ് എഴുതി അയക്കേണ്ടത്. വേണെങ്കിൽ കുറെ കടലാസ്സൊ ബുക്കോ എടുത്തുകൊണ്ടു പോയ്ക്കോളൂ. ഞാൻ കുറെ ‘ബിസി’യായിട്ടിരിക്കുകയാണ്.

ഇത് കേട്ട് ഏഴെട്ടു കടലാസ്സുംകൊണ്ട് ഞാൻ പോന്നു. അവയെല്ലാം വായിച്ചുകഴിഞ്ഞപ്പോൾ ഇനിക്കും ഒന്ന് എഴുതി അയപ്പാനുള്ള മോഹം തുടങ്ങി. കൃഷ്ണന്റെ വിഷയംതന്നെ ഞാനും എഴുതുവാനുറച്ചു. ആക്കൊല്ലത്തിൽ കന്നുകാലിക്കേട ആദ്യമായിത്തുടങ്ങിയത് ഞങ്ങളുടെ കളത്തിലാണ്. ഇതിനെപ്പറ്റി എല്ലാവരും അറിഞ്ഞ സൂക്ഷിക്കട്ടെ എന്ന വിചാരിച്ച് എഴുത്ത സാമാനങ്ങളെല്ലാം തപ്പിപ്പറക്കി സമ്പാദിച്ച് താഴേപറയുന്ന വിധത്തിലൊന്നെഴുതിയുണ്ടാക്കി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/41&oldid=167668" എന്ന താളിൽനിന്ന് ശേഖരിച്ചത്