ദ്രവ്യം. ൫. കേവലം. ൬. സോദകദാനം. ഇങ്ങിനെ ൬ ആധാരങ്ങളെ പറയുന്നു. ംരം ൬ വാക്കുകൾ അന്വർത്ഥങ്ങൾ ആകുന്നു. അതിൽ ഒന്നാമത കാണം (വേറെ ഒരുവിധമായി തൃപ്തിപ്പെടുത്തുക) രണ്ടാമത ഒറ്റി (സർപ്പത്തിന്റെ ശത്രുവിന്റെ സ്ഥാനം = മാതിരി അല്ലെങ്കിൽ സർപ്പം പോലെ ശത്രുസ്ഥാനം). മൂന്നാമത് ഒറ്റിക്കുമ്പുറം നാലാമത ചെറുമർത്ഥം(യഥാർത്ഥമുതൽ, നേർ മുതൽ). അഞ്ചാമത ജന്മം പണയം (കെവലം = ഉദകദാനമാത്രാവശിഷ്ടം) ൬ മത ജന്മം. ഇങ്ങിനെ ൬ വക ആധാരങ്ങളുണ്ട.
ദ്വിധാധരിത്രീസുദൃഢംചചഞ്ചലാ
തയോസ്തുമൂല്യം ദ്വിവിധാഃ കരാദ്യാഃ
പൂർവ്വാതുശാല്യന്നഭവാ വരിഷ്ഠാ
സർവ്വാബ്ദസമ്പൂർണ്ണകര ച നിത്യാ ൫൪
ഭൂമിദ്വിതീയാകില നാളികേര
ഹിന്താലമുഖ്യൈരപരൈശ്ചവൃക്ഷൈഃ
തഥാമരീച്യാദിലതാസമൂഹൈ
ർല്ലോകോപകാരൈരിതരൈശ്ചയുക്തം ൫൫
ഭൂമിസുദൃഢാഎന്നും ചഞ്ചലാ എന്നും രണ്ടവിധത്തിൽ ഉണ്ട. ഒന്നാമത്തേത് നെല്ലുണ്ടാവുന്നതും എല്ലാക്കൊല്ലവും പൂർണ്ണമായി നികുതിയുള്ളതും നിത്യയായിട്ടുള്ളതും ആകുന്നു. രണ്ടാമത്തേത തേങ്ങ ആനപ്പന മുളക വള്ളി മുതലായ ലോകോപകാര വൃക്ഷങ്ങൾ ഉള്ളതാകുന്നു. ഈ രണ്ടുവക ഭൂമിക്കും വിലയും കപ്പവും രണ്ടുവിധമാകുന്നു.
കാത്തസ്വരസ്യനിധിസന്മിതരോചിഷോയൽ
ഭാഗംപണംധൃതിമിതം പ്രവദന്തിസന്തഃ
ന്യൂനാതിരിക്തമിതയേ ബഹവപേ....സ്യൂ
സ്തേതത്രതത്രവിഹിതാഖില കാര്യശസ്താഃ ൫൬
ഒമ്പതമാറ്റുള്ള ഇരുപതപണത്തൂക്കം സ്വർണ്ണത്തിന്റെ പതിനെട്ടാലോരുഭാഗം പണം എന്നു പറയപ്പെടുന്നു. ഇതിൽ കുറച്ച ആധിക്യവും ന്യൂനതയും ഉള്ളപണങ്ങളും ഉണ്ട. അവഓരോദേശങ്ങളിലും ഓരോകാര്യങ്ങളിലും പ്രസിദ്ധങ്ങളാകുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |