ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
15 രസികരഞ്ജിനി.
സ്ഥാനം, പാർത്താതിതേതാണൊരു വിവരവുമില്ലിത്തിരക്കിത്തിരിയ്ക്കോ ന്നൂനംകല്പിച്ചിതിന്നപ്പുറമതുമമകാണിയ്ക്കകാണിയ്ക്കതായേ 7 സൃഷ്ടിച്ചുമർത്ത്യദേഹം വിധിവിധുമുഖിമാർക്കിഷ്ടമല്ലാത്തവേഷം കെട്ടിച്ചുവിത്തസമ്പാദനമതിൽ വഴിമുട്ടിച്ചുമട്ടിച്ചുചിത്തം പൊട്ടിച്ചുഗേഹബന്ധം മമഭവജലധിയ്ക്കുകരയ്ക്കുള്ളപോതം വെട്ടിച്ചു ഞാൻ ജയിച്ചു ജനനിതവകകടക്കൺകഴുക്കോൽ കിടച്ചാൽ 8 ധാതാവിൻ ഗളനാളപഞ്ചതകെടുത്തില്ലേതവാർദ്ധാംഗമെ ന്മാതാവേശമനന്നുപഞ്ചതപെടുത്തിലേമൃഡാർദ്ധാംഗമേ വിതായാസമൊഴിയ്ക്കുമേ യമപുരസ്ത്രീഗർഭപാത്രക്ഷമാ യാതായാതവിഷാദഭാരമതിനായിന്നേതൊഴുന്നേനുമേ 9 ഞാനാകുന്നതുനീശിവേഭവതികായീടുന്നതിഞാൻ വൃഥാ നാനാദിക്കുകളിൽ പ്രകാമമിഹതേവാസസ്ഥലാൻവേഷണം സ്ഥാനാദിക്രമമെന്റെകൊണ്ടുതവകണ്ടെന്നെ ഭജിയ്ക്കുന്നുഞാൻ ന്യൂനാതിക്രമണം പൊറുത്തവിരതം നിങ്കൽ പ്രസാദിയ്ക്കനീ. 10 ഒറവങ്കര നീലകണ്ഠൻ നമ്പൂരി(രാജാവ്)
ഒരു വിലാപം.
൮. ൧. ഒരു കുട്ടിയെയങ്ങു കിട്ടുവാൻ പെരുതാകും കൊതിപൂണ്ടനേകനാൾ പുരുപുണ്യഗണങ്ങൾചെയ്തുതാ നരുളുന്നോർക്കുലഭിപ്പതില്ലഹോ ൨. പുരുദുഷ്ടതയോടുഹന്ത: നി- ഷ്ഠൂരരായീശ വീചാരമെന്നിയേ നിജസന്തതി നാശമാകുവാൻ വിജനേവേലകൾചെയ്തനാരതം ൩. മരുവും മനുജർക്കുമക്കളൊ ട്ടുളവാകുന്നു മുറക്കു പിന്നെയും അളവറ്റധനിക്കു വീട്ടില ങ്ങനുഭോഗത്തിനൊരാളുമില്ലഹോ!
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |