ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

. ഒരു കാശിനുപോക്കുവിട്ടുഹാ!
കഠിനം? കഷ്ടതതൻ നികൃഷ്ടമാം
പലനിഷ്ഠർതയ്ക്കധീനമായ്
മതവും മാനുഷർതന്നവസ്ഥയോ?
. ഒരുവീട്ടിലൊരമ്പതില്പരം
പുരുഷാരം നിജമൈ പുലർത്തുവാൻ
പണിചെയ് വതിനായിടാതെ പ
ട്ടിണിതൻ ഭക്ഷണമായ് ജനിപ്പിതു


. ഞൊടികൊണ്ടൊരുവാർത്തയോർക്ക വൻ
കടലിന്നക്കരെയങ്ങയച്ചീടാം;
എരിതീയുടെ കൂട്ടവിട്ടിനി
പ്പുരുശോഭാസ്പദ ദീപമേകിടാം;
൨. അകൽത്തതി വേഗമെത്തുവാൻ
തനിയേപോമൊരു വണ്ടിനൾകിടാം;
ഗഗനേ ലക്ഖുപക്ഷമെന്നിയേ
ഗമനം ചെയ് വതിനും തുണച്ചിടാം;
൩. പലകൃത്രിമസൂത്രമെത്രയും
സുലഭം തീർപ്പതിനായ്ക്കഴിഞ്ഞിടും;
അപികാലഝരിക്കകത്തുവീ
ണവശം മർത്ത്യർ നശിച്ചിടുന്നഹോ;
൪. കലയാനകളേ മരുക്കിന
ല്ലടിമപ്പാടു കൊടുത്തിടും നരൻ
കടുകാലമതിന്നു ഹാ! ബലാ
ലടിമപ്പെട്ടു കുഴങ്ങിടുന്നിതാ.
൫. ഗുരുതാപഭരം വളർത്തുവാൻ
കരുതീട്ടോ നരനേകിയീശ്വരൻ
പരജീവിഷുദുർല്ലഭങ്ങളായ്
പലവൈചിത്ര്യമെഴും ഗുണങ്ങളേ?

(തുടരും)
സി.എസ്.സുബ്രഹ്മണ്യൻ പോറ്റി.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/55&oldid=167683" എന്ന താളിൽനിന്ന് ശേഖരിച്ചത്