ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി 313 ക്കെട്ടിൽ നിന്ന അൽപ്പം പുറകോട്ട് തള്ളിപ്പോന്ന ഒരു ലക്കോട്ടിന്മേലാണ്. സ്റ്റേഷനാപ്സർ ലക്കൊട്ട വലിച്ചെടുത്തപ്പോൾ,"എന്റെ കൊച്ചേമാന്നായാലും മൊയ്തു കളവിൽ ചതി ചെയ്യില്ല ഏമാന്നേ"എന്നു പറഞ്ഞ ലക്കോട്ട് തട്ടിപ്പറിക്കുവാൻ ഉത്സാഹിച്ചതിൽ ഉള്ളിലുള്ള എഴുത്ത മൊയ്തുവിന്റെ കയ്യിലും ലക്കൊട്ട സ്റ്റേഷനാപ്സരുടെ കയ്യിലും പെട്ടു.ഉടനെ മൊയ്തു എഴുത്തുചുരുട്ടി മിഴുങ്ങിക്കൊണ്ട് അടുത്തുണ്ടായിരുന്ന കയത്തിലേക്കു ചാടി മുങ്ങി.സ്റ്റേഷനാപ്സരും അവന്റെ പുറം ചാടി അതേദിക്കിൽ തന്നെ താണു.

                        പത്താമദ്ധ്യായം

ഉത്തമപുരുഷന്മാരുടെ ചിത്തം വജ്രത്തിലും തുലോം കഠിനം നൽത്താരിലുമ്മൃദുതരം സത്യസ്ഥിതി പാർക്കിലാർക്കറിയാം

                             ഉത്തരരാമചരിതം.
 പിറ്റെദിവസം പകൽ പത്തുമണിക്കു ശേഷം സ്റ്റേഷനാപ്സരുടെ ശിഷ്യൻ പരമേശ്വരൻ അദ്ദേഹത്തിന്റെ വാസസ്ഥലം അടച്ചുപൂട്ടി വഴി പോലെ ബന്തോവസ്തുചെയ്തു പുറത്തിറങ്ങി സ്റ്റേഷനാപ്സരെ തേടുവാൻ ഒരുമ്പെട്ടു.അന്നേദിവസം പരമേശ്വരൻ കേറി എറങ്ങാത്ത വീടാകട്ടെ കുടിയാകട്ടെ കുടിലാകട്ടെ എളവല്ലൂർ ദേശത്തുണ്ടോ എന്ന സംശയമാണ്.പ്രത്യേകിച്ചു സ്റ്റേഷനാപ്സർക്കു പരിചയമുള്ള ദിക്കിലെല്ലാം

അതി നിഷ്കർഷയോടുകൂടി അന്വേഷിച്ചു.ഇതു കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല.അദ്ദേഹം എവിടെയാണെന്നു സൂക്ഷ്മമായ വിവരം ഒന്നും ഉണ്ടായില്ല.ഓരോരുത്തർ അവരവരുടെ ശുഷ്കാന്തിയുടെ ശക്തിക്കനുസരിച്ച് ഓരോജാതി മറുവടിയാണു പറഞ്ഞതെങ്കിലും മിക്കവയുടെയും വന്നുകൂടിയ അർത്ഥം'കണ്ടില്ല,രൂപമില്ല'എന്നു തന്നെ.എന്നൽ കോടതികാര്യത്തിനു പോയിരുന്ന ചിലർ,കുഞ്ഞിരാമൻ നായരും,കുമാരൻ നായരും സ്റ്റേഷനാപ്സരും കൂടി കോടതിയിൽ നിന്ന പടിഞ്ഞാട്ട്പോകുന്ന കണ്ടുവെന്ന പറഞ്ഞവരുമുണ്ടു. ഇതു വിശ്വസിച്ച പരമേശ്വരൻ വൈകുന്നേരം അഞ്ചു മണിയോടു കൂടി കോടതി വഴിക്കു അന്വേഷിച്ചു പോകുവാൻ ഉറച്ചുപുറ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/57&oldid=167685" എന്ന താളിൽനിന്ന് ശേഖരിച്ചത്