പ്പെട്ടും കൂട്ടിനു ചില പരിവാരങ്ങളും ഉണ്ടായിരുന്നു. ഉപജീവം ചൊങ്ങിയോ എന്ന ഭയപ്പെട്ടും വ്യസനിച്ചും അലഞ്ഞുനടക്കുന്ന ശിഷ്യന്റെ പേരിൽ കേവലം അനുകമ്പകൊണ്ടാണോ ഇവർ അയാളെ അനുഗമിച്ചിരുന്നതെന്ന തീർച്ചയില്ല. എന്തെങ്കിലും വിശേഷവിധിയായ ഒരു സംഭവം നടക്കുമ്പോൾ സ്വസ്ഥന്മാരുടെ സ്വസ്ഥവൃത്തിക്ക ഭംഗംവരുത്തി അവരെ എളക്കിത്തീർക്കുന്നതായ ഒരുമാതിരി വാസനാവിശേഷംകൊണ്ടെന്നേ ഈ കൂട്ടരുടെ കാര്യത്തിൽ ഊഹിക്കുവാൻ തരമുള്ളു. കിട്ടുണ്ണിമേനവന്റെ ദൂർമ്മരം കഴിഞ്ഞിട്ട് അധികം ദിവസമായില്ല. അങ്ങിനെയിരിക്കുമ്പോൾ ആ കേസ്സിൽ തെളുവെടുക്കുവാൻ ഉത്സാഹിച്ചിരുന്നു ഒരു സ്റ്റേഷനാപ്സർ പതിവിൻപടി വീട്ടിൽ ചെന്നിട്ടില്ലെന്നല്ല തീർച്ചയായിട്ടും വൈകുന്നേരം വീട്ടിലെത്തുന്നതാണഎന്ന പ്രത്യേകിച്ച പറഞ്ഞു പോയിട്ട് അതുപോലെ ചെയ്യാതിരിക്കുകയും യാതൊരു വിവരവും അറിവുകൊടുക്കാതിരിക്കുകയും ചെയ്തിരിക്കുന്നു. വിശേഷിച്ച സ്റ്റേഷനാപ്സർ കോടതിവിട്ട പടിഞ്ഞാട്ട പോകുന്ന കണ്ടവരും ഉണ്ട. ഇതിൽനിന്ന വല്ലതും കൊട്ടിഗ്ഘോഷിക്കുവാൻ വകയുണ്ടാവുമെന്ന വിചാരവും ഈ കൂട്ടർക്കുണ്ടായിരുന്നു. അല്ല, മറ്റുവിധത്തിൽ പ്രേരിപ്പിക്കപ്പെട്ടവരും ഈ കൂട്ടത്തിൽ ഇല്ലെന്നില്ല. ശിഷ്യന്റെപക്ഷം യജമാനൻ ഒരു കാലവും വാക്കുതെറ്റി നടക്കുക പതിവില്താത്തതുകൊണ്ട ഈ സംഭവം സംശയത്തിന്ന ഇടയാക്കിത്തീർത്തിരിക്കുന്നുവെന്ന മാത്രമായിരുന്നു.
ഇവരെല്ലാവരുംകൂടി ചെരുവല്ലാപ്പാലത്തിനടുത്തെത്തിയപ്പോൾ അവരിൽ ഒരു വിദ്വാൻ,
"അതാ ഒരു തലപ്പാവ കിടക്കുന്ന" എന്നപറഞ്ഞു. ഒരക്ഷരംപോലും ശബ്ദിക്കാതെ എല്ലാവരുംകൂടി ആ സ്ഥലത്തേക്കിറങ്ങി. ശിഷ്യന തലപ്പാവകണ്ടപ്പോൾ സംശയമുണ്ടായിരുന്നില്ല. ഒരു നോട്ടത്തിൽ അത യജമാനന്റേതാണെന്നു മനസ്സിലായി. അടുത്തു പലദിക്കിലും രണ്ടോ രണ്ടിലധികമോ ആളുകൾകൂടി ലഹളകലുക്കീട്ടുള്ളതായ ലക്ഷണങ്ങളും കാണ്മാനുണ്ട്. അതുനോക്കിക്കൊണ്ട കുറേചെന്നപ്പോൾ രണ്ടുപേരുകൂടി ഓടീട്ടുള്ള പാടകണ്ടുതുടങ്ങി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |